Follow KVARTHA on Google news Follow Us!
ad

മന്ത്രി കെ ബാബുവിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ബഹളം

ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ എക്‌സൈസ് മന്ത്രി കെ. ബാബുവിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ബഹളം. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. പ്ലക്കാര്‍ഡും ബാനറുകളുമായാണ് ചൊവ്വാഴ്ചയും പ്രതിപക്ഷം സഭയിലെത്തിയത്. Thiruvananthapuram, Kerala, K.Babu, Resignation, LDF, Assembly, UDF,
തിരുവനന്തപുരം: (www.kvartha.com 01.12.2015) ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ എക്‌സൈസ് മന്ത്രി കെ. ബാബുവിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ബഹളം. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. പ്ലക്കാര്‍ഡും ബാനറുകളുമായാണ് ചൊവ്വാഴ്ചയും പ്രതിപക്ഷം സഭയിലെത്തിയത്.

സ്പീക്കര്‍ എത്തിയതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ മുദ്രാവാക്യം മുഴക്കി. ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ പ്രതിഷേധം നാടകമാണെന്ന രൂപത്തിലുള്ള ഭരണപക്ഷത്തെ ശിവദാസന്‍ നായര്‍ എം എല്‍ എയുടെ പരാമര്‍ശം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങിയെങ്കിലും സഭാ നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പ് നടത്തിയ പരാമര്‍ശം സഭാരേഖകളില്‍ ഇല്ലെന്ന് സ്പീക്കര്‍ ശക്തന്‍ വ്യക്തമാക്കി.

ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവുമുണ്ടായി. ശിവദാസന്‍ നായരുടെ പരാമര്‍ശം ശരിയായില്ലെന്ന് സ്പീക്കര്‍ റൂളിങ് നല്‍കിയതോടെയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സീറ്റുകളിലേക്കു മടങ്ങിയത്.


Thiruvananthapuram, Kerala, K.Babu, Resignation, LDF, Assembly, UDF.

Keywords: Thiruvananthapuram, Kerala, K.Babu, Resignation, LDF, Assembly, UDF.