Follow KVARTHA on Google news Follow Us!
ad

40 പേർ പുരസ്കാരങ്ങൾ തിരിച്ചു നൽകിയെന്ന് സാംസ്കാരിക മന്ത്രി

കലാകാരന്മാരും സാഹിത്യകാരന്മാരുമായ 40 പേര്‍ രാജ്യത്തു നടന്ന സംഭവങ്ങളില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയെന്ന് സാംസ്‌കാരിക മന്ത്രി ലോക്‌സഭയെ അറിയിച്ചു. New Delhi, National, Writer, Award, Lok Sabha, Central Government,
ന്യൂഡല്‍ഹി: (www.kvartha.com 01.12.2015) കലാകാരന്മാരും സാഹിത്യകാരന്മാരുമായ 40 പേര്‍ രാജ്യത്തു നടന്ന സംഭവങ്ങളില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയെന്ന് സാംസ്‌കാരിക മന്ത്രി ലോക്‌സഭയെ അറിയിച്ചു. 39 എഴുത്തുകാര്‍ സാഹിത്യ അക്കാദമിക്കും ഒരാള്‍ ലളിത കലാ അക്കാദമിക്കുമാണ് പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയത്.

 പുരസ്‌കാരം തിരിച്ച് നല്‍കിയവരോട് തീരുമാനം പുനഃപരിശോധിക്കണമെന്ന് സാഹിത്യ അക്കാദമി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കന്നഡ എഴുത്തുകാരന്‍ എം.എം. കല്‍ബുര്‍ഗിയുടെ കൊലപാതകത്തെ തുടര്‍ന്ന് സാഹിത്യ അക്കാദമി പ്രതികരിക്കാത്തതും ദാദ്രിയില്‍ പശുവിറച്ചി കഴിച്ചുവെന്ന പേരില്‍ ജനക്കൂട്ടം ഒരാളെ മര്‍ദിച്ചുകൊന്ന സംഭവവും രാജ്യത്തു വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയുമാണ് പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കാന്‍ കലാകാരന്മാരേയും സാഹിത്യാകാരന്മാരേയും പ്രേരിപ്പിച്ചത്.

 New Delhi, National, Writer, Award, Lok Sabha, Central Government.


Keywords:  New Delhi, National, Writer, Award, Lok Sabha, Central Government.