Follow KVARTHA on Google news Follow Us!
ad

മലയാളി യുവ സംവിധായകന്‍ സാജന്‍ കുര്യന്‍ ഷൂട്ടിംഗിനിടെ അതിശൈത്യത്തില്‍പെട്ട് മരണപ്പെട്ടു

മലയാളി യുവ സംവിധായകന്‍ സാജന്‍ കുര്യന്‍ എന്ന സാജന്‍ സമായ (33) ഷൂട്ടിംഗിനിടെ hospital, Thrissur, Cinema, National,
ലഡാക്ക്: (www.kvartha.com 01.12.2015) മലയാളി യുവ സംവിധായകന്‍ സാജന്‍ കുര്യന്‍ എന്ന സാജന്‍ സമായ (33) ഷൂട്ടിംഗിനിടെ അതിശൈത്യത്തില്‍പെട്ട് മരിച്ചു. ബിബ്‌ളിയോ എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലഡാക്കിലായിരുന്നസാജന്‍ അവിടെ വെച്ചാണ് അതിശൈത്യം മൂലം മരണമടഞ്ഞത്. സാജനെഴുതിയ ബൈബിളിയോ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമായിരുന്നു ബിബ്‌ളിയോ.

ഷൈന്‍ ടോം ചാക്കോ, ജോയ് മാത്യു എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം
ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പ്രകാശനം ചെയ്തിരുന്നു. അതിശൈത്യം തുടരുന്ന ലഡാക്കിലെ ഇപ്പോഴത്തെ താപനില മൈനസ് 24 ഡിഗ്രി സെല്‍ഷ്യസ് ആണ്. ശൈത്യം കാരണം ചിത്രീകരണത്തിനിടെ തളര്‍ന്നുവീണ സാജനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിനിമയുടെ അവസാനഘട്ട ചിത്രീകരണത്തിനിടെയാണ് ദാരുണ സംഭവം നടന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി കഴിഞ്ഞദിവസം തന്നെ ജോയ് മാത്യു ലഡാക്കില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയിരുന്നു.

കൊമേഴ്‌സ്യല്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏറെ പുതുമ നിറഞ്ഞ പരീക്ഷണങ്ങളായിരുന്നു സാജന്‍ തന്റെ സിനിമകളില്‍ നടത്തിയിരുന്നത്. ദി ലാസ്റ്റ് വിഷന്‍, ജഗദീഷും പശുപതിയും നായകരായ ഡാന്‍സിങ് ഡത്ത് എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തൃശൂര്‍ സ്വദേശിയാണ് സാജന്‍.

Film director Sajan Kurian passes away during shoot in Ladakh, hospital, Thrissur, Cinema, National.


Also Read:
യുവാക്കള്‍ക്കുനേരെ അക്രമം; മൊബൈലില്‍നിന്നും പ്രതികളുടെ ഫോട്ടോ ഡിലീറ്റ് ചെയ്ത പോലീസിനെതിരെ ഡി ജി പിക്ക് പരാതി

Keywords: Film director Sajan Kurian passes away during shoot in Ladakh, hospital, Thrissur, Cinema, National.