Follow KVARTHA on Google news Follow Us!
ad

സാമ്പത്തിക ബാധ്യതമൂലം കായലില്‍ ചാടി മരിച്ച ജാസ്മിന്റെ സഹോദരി റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍

സാമ്പത്തിക ബാധ്യതമൂലം കഴിഞ്ഞദിവസം ആക്കുളം കായലില്‍ ചാടി മരിച്ച ജാസ്മിന്റെThiruvananthapuram, Police, Bangalore, hospital, Kerala,

തിരുവനന്തപുരം: (www.kvartha.com 30.11.2015)  കഴിഞ്ഞദിവസം സാമ്പത്തിക ബാധ്യതമൂലം  ആക്കുളം കായലില്‍ ചാടി മരിച്ച ജാസ്മി മന്‍സിലില്‍ റഹീമിന്റെ ഭാര്യ ജാസ്മിന്റെ സഹോദരിയും റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍.

കിളിമാനൂരിലെ ജാസ്മിന്‍ മന്‍സിലില്‍ സജിനിയെയാണ് (26) പേട്ട അറപ്പുരവിളാകം ക്ഷേത്രത്തിനു സമീപത്തെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. സഹോദരിയുടെ മരണത്തിലുള്ള വിഷമം മൂലം ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതാകാമെന്ന് സംശയിക്കുന്നു.

തിരുവനന്തപുരം എയര്‍പോര്‍ട്ട് ജീവനക്കാരിയായിരുന്ന സജിനി കുറച്ചുനാളായി ബാംഗ്‌ളൂരിലാണ് താമസിക്കുന്നത്. സഹോദരിയുടെ മരണ വിവരമറിഞ്ഞ് ട്രെയിന്‍ മാര്‍ഗം തിരുവനന്തപുരത്തെത്തിയ സജിനി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചിരുന്ന സ്‌കൂട്ടറില്‍ പേട്ടയിലെത്തി ട്രാക്കിനു സമീപം സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സ്‌കൂട്ടറിലെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സജിനിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

Thiruvananthapuram, Police, Bangalore, Hospital,അടുത്തിടെ വിവാഹമോചിതയായ സജിനി കിളിമാനൂരില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചുവരികയായിരുന്നു. സഹോദരി ജാസ്മിന്റെ സാമ്പത്തിക ബാധ്യതയില്‍ സജിനിക്കും പങ്കുണ്ടെന്നാണ് ലഭ്യമായ വിവരം. ജാസ്മിനൊപ്പം മകള്‍ ഫാത്വിമയും കഴിഞ്ഞദിവസം കായലില്‍ ചാടി മരിച്ചിരുന്നു. ഇവരുടെ മരണത്തിലുള്ള ആഘാതത്തില്‍ നിന്നും മോചിതരാകുന്നതിനു മുമ്പ് തന്നെ കുടുംബത്തില്‍ വീണ്ടുമൊരു ദുരന്ത വാര്‍ത്ത കൂടി എത്തിയിരിക്കയാണ്.

ഇരുവരുടേയും സംസ്‌കാര ചടങ്ങുകള്‍ക്കിടയാണ് സജിനിയുടെ മരണ വാര്‍ത്ത അറിഞ്ഞത്.
ഇതോടെ സംസ്‌കാരചടങ്ങുകള്‍ നിറുത്തിവച്ചു. പിതാവ് സൈനുദ്ദീനെ സജിനിയുടെ മരണവിവരം ബന്ധുക്കള്‍ അറിയിച്ചിട്ടില്ല. സജിനിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൂവരുടേയും മൃതദേഹങ്ങള്‍ ഒരുമിച്ചു സംസ്‌ക്കരിക്കും.

Also Read:
മഞ്ചേശ്വരം സ്വദേശി അബദ്ധത്തില്‍ പഞ്ചായത്ത് കുളത്തില്‍ വീണുമരിച്ചു

Keywords: Thiruvananthapuram, Police, Bangalore, Hospital, Kerala.