Follow KVARTHA on Google news Follow Us!
ad

പശുക്കടത്ത്: എന്‍ കൗണ്ടറില്‍ പോലീസ് ഒരാളെ വെടിവെച്ചുകൊന്നു; സഹായിക്ക് പരിക്ക്

പശുക്കടത്ത് നടത്തിയെന്നാരോപിച്ച് പോലീസ് ഒരാളെ വെടിവെച്ചുകൊന്നു. കൊല്ലപ്പെട്ടയാളുടെ സഹായിക്ക് വെടിവെപ്പില്‍ പരിക്കേറ്റു. യമുനാനഗര്‍ സ്വദേശിയായ ആബിദ് (27) ആണ് കൊല്ലപ്പെട്ടത്. അഷ്‌റഫിനെ (28) An alleged cow smuggler was shot dead and his accomplice injured in an encounter with Haryana police near Thanesar town here in the wee hours today, police
യമുനാനഗര്‍: (www.kvartha.com 30.11.2015) പശുക്കടത്ത് നടത്തിയെന്നാരോപിച്ച് പോലീസ് ഒരാളെ വെടിവെച്ചുകൊന്നു. കൊല്ലപ്പെട്ടയാളുടെ സഹായിക്ക് വെടിവെപ്പില്‍ പരിക്കേറ്റു. യമുനാനഗര്‍ സ്വദേശിയായ ആബിദ് (27) ആണ് കൊല്ലപ്പെട്ടത്. അഷ്‌റഫിനെ (28) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തനേശര്‍ ടൗണില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. പശുക്കടത്ത് നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. പശുക്കടത്ത് നടത്തിയ വാഹനം തടയാന്‍ ശ്രമിച്ചപ്പോള്‍ വാഹനത്തിലുണ്ടായിരുന്നവര്‍ വെടിവെച്ചുവെന്നാണ് പോലീസ് പറയുന്നത്.

തുടര്‍ന്ന് പോലീസിന്റെ ഭാഗത്തുനിന്നും ആക്രമണമുണ്ടായി. ഈ വെടിവെപ്പിലാണ് ആബിദ് മരിച്ചത്. ആബിദിനും അഷ്‌റഫിനുമെതിരെ മുന്‍ കാലങ്ങളില്‍ പശുക്കടത്ത് നടത്തിയ സംഭവങ്ങളില്‍ എട്ടോളം കേസുകള്‍ നിലവിലുണ്ടെന്ന് കുരുക്ഷേത്ര എസ്പി സിമര്‍ ദീപ് സിംഗ് പറയുന്നു.

പശുക്കടത്തുകാര്‍ നടത്തിയ വെടിവെപ്പില്‍ പോലീസ് വാഹനത്തിന് സാരമായ തകരാറുകള്‍ സംഭവിച്ചുവെങ്കിലും പോലീസുകാര്‍ക്ക് പരിക്കേറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

An alleged cow smuggler was shot dead and his accomplice injured in an encounter with Haryana police near Thanesar town here in the wee hours today, police said


SUMMARY: An alleged cow smuggler was shot dead and his accomplice injured in an encounter with Haryana police near Thanesar town here in the wee hours today, police said.

Keywords: Cow smuggler, Encounter,