Follow KVARTHA on Google news Follow Us!
ad

ബുരിപാലേം ഗ്രാമത്തിന് പിന്നാലെ സിദ്ധപുരം ഗ്രാമവും ദത്തെടുക്കാനൊരുങ്ങി നടന്‍ മഹേഷ് ബാബു

പ്രമുഖ തെലുങ്ക് താരം മഹേഷ് ബാബു തെലങ്കാനയയിലെ മഹാബുബ്‌നഗര്‍ ജില്ലയിലെ Hyderabad, Chief Minister, Social Network, National,
ഹൈദരാബാദ്: (www.kvartha.com 29.09.2015) പ്രമുഖ തെലുങ്ക് താരം മഹേഷ് ബാബു തെലങ്കാനയയിലെ മഹാബുബ്‌നഗര്‍ ജില്ലയിലെ ഒരു ഗ്രാമം ദത്തെടുക്കുന്നു. കൊട്ടൂര്‍ മണ്ഡലിലെ സിദ്ധപുരം ഗ്രാമമാണ് ദത്തെടുക്കുന്നതെന്ന് മഹേഷ് ബാബു തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.


മഹേഷ് അഭിനയിച്ച ശ്രീമാന്തുണ്ടു എന്ന ചിത്രത്തില്‍ ഒരു ഗ്രാമം ദത്തെടുക്കുന്ന കോടീശ്വരന്റ
വേഷം അവതരിപ്പിച്ചിരുന്നു. കൊരതാല ശിവ സംവിധാനം ചെയ്ത ഈ ചിത്രം തെലങ്കാനയില്‍ വന്‍വിജയമായിരുന്നു നേടിയത്.

ചിത്രത്തിന്റെ വിജയത്തിന് ശേഷം ആന്ധ്രാ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ 'സ്മാര്‍ട്ട് വില്ലേജ്' പദ്ധതി അനുസരിച്ച് മഹേഷ് ബാബു ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലുള്ള ബുരിപാലേം ഗ്രാമം നേരത്തെ ദത്തെടുത്തിരുന്നു. പ്രമുഖ തെന്നിന്ത്യന്‍ താരം പ്രകാശ് രാജും മഹാബുബ്‌നഗര്‍ ജില്ലയിലെ ഒരു ഗ്രാമം ദത്തെടുത്തിരുന്നു.