Follow KVARTHA on Google news Follow Us!
ad
Posts

നവീകരിച്ച '2015 ബിഎംഡബ്ല്യു 118 ഡി' എത്തി

ജര്‍മന്‍ ആഡംബര കാര്‍നിര്‍മാതാക്കളായ ബിഎംഡബ്ല്യു നവീകരിച്ച 'വണ്‍ സീരീസ്' ഹാച്ച്ബാക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. വിപണിയില്‍ കാര്യമായ മുന്നേറ്റം കൈവരിക്കാതെ പോയ '118 ഡി'ക്കു പകരമാണ് '2015 ബിഎംഡബ്ല്യു 118 ഡിയുടെ അവതാരം. BMW
(www.kvartha.com 29.09.2015)  ജര്‍മന്‍ ആഡംബര കാര്‍നിര്‍മാതാക്കളായ ബിഎംഡബ്ല്യു നവീകരിച്ച 'വണ്‍ സീരീസ്' ഹാച്ച്ബാക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. വിപണിയില്‍ കാര്യമായ മുന്നേറ്റം കൈവരിക്കാതെ പോയ '118 ഡി'ക്കു പകരമാണ് '2015 ബിഎംഡബ്ല്യു 118 ഡിയുടെ അവതാരം. സ്‌പോര്‍ട് ലൈന്‍ എന്ന ഒറ്റ വകഭേദത്തിലും ഒറ്റ ഡീസല്‍ എന്‍ജിനോടെയുമാണു പുതിയ കാര്‍ വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്.  29.90 ലക്ഷം രൂപയാണു താനെയിലെ ഷോറൂം വില.

BMW 118d sportlineമുന്‍മോഡലിനെ അപേക്ഷിച്ചു കൂടുതല്‍ നീളവും ഉയരവും നവീകരിച്ച '118 ഡി'ക്കുണ്ട്. ഡീസല്‍ എന്‍ജിനും പഴയതിനേക്കാള്‍ കരുത്ത്. 1,995 സി സി ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിന്‍ പരമാവധി 148 ബിഎച്ച്പി കരുത്താണു സൃഷ്ടിക്കുക. റിയര്‍ വീല്‍ ഡ്രൈവ് ലേ ഔട്ടുള്ള കാറിന്റെ ട്രാന്‍സ്മിഷന്‍ എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്‌സാണ്. പരിഷ്‌കരിച്ച ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം, പിയാനൊ ബ്ലാക്ക് നിറത്തിലുള്ള സെന്റര്‍ കണ്‍സോള്‍, റേഡിയോ  എയര്‍ വെന്റുകളില്‍ ക്രോം ഹൈലൈറ്റ്, ഡോര്‍ ഹാന്‍ഡിലില്‍ മാറ്റ് സില്‍വര്‍ അക്‌സന്റ് തുടങ്ങിയവയാണ് അകമോടിയില്‍ വരുത്തിയിരിക്കുന്നത്. സിംഗിള്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളും ഓപ്ഷനലായി ഡ്യുവല്‍ സോണ്‍ സംവിധാനവുമുണ്ട്.
     

Keywords: BMW, German laxury car makers, Diesel engine, Sportline, transmission, turbo speed.