Follow KVARTHA on Google news Follow Us!
ad

ചൊവ്വയില്‍ ജലത്തിന്റെ സാന്നിധ്യമുണ്ടെന്ന് നാസയുടെ സ്ഥിരീകരണം; ഇനി കണ്ടെത്തേണ്ടത് ജീവന്റെ സാന്നിധ്യം

ചൊവ്വയില്‍ ജലത്തിന്റെ സാന്നിധ്യമുണ്ടെന്ന് നാസയുടെ സ്ഥിരീകരണം. നേരത്തെ ചൊവ്വയില്‍Washington, Researchers, World,
വാഷിംഗ്ടണ്‍: (www.kvartha.com 29.09.2015) ചൊവ്വയില്‍ ജലത്തിന്റെ സാന്നിധ്യമുണ്ടെന്ന് നാസയുടെ സ്ഥിരീകരണം. നേരത്തെ ചൊവ്വയില്‍ തണുത്തുറഞ്ഞ ജലത്തിന്റെ സാന്നിദ്ധ്യമുണ്ടെന്ന് നാസ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ചുരുങ്ങിയത് വേനല്‍ക്കാലത്തെങ്കിലും ഉപ്പുജലം ഒഴുകാറുണ്ടെന്നാണ് നാസയുടെ പുതിയ കണ്ടെത്തല്‍.

കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഓരോ വേനല്‍ക്കാലത്തും ചൊവ്വാ താഴ്‌വരകളില്‍ ഉപ്പുജലമൊഴുകുന്നുണ്ടെന്നാണ് നിരീക്ഷണങ്ങള്‍ തെളിയിക്കുന്നത്. ചൊവ്വയില്‍ ചൂട് കൂടിയ മാസങ്ങളില്‍ ഇരുണ്ട നേര്‍ത്ത രേഖകള്‍ കാണപ്പെടുന്നുണ്ടെന്നും  ഉപ്പിന്റെ സാന്നിദ്ധ്യം കൊണ്ട് ജലം തണുത്തുറയുന്നതിന്റെ സമയം കുറയുന്നതിനാലാണ് ഒഴുക്കുണ്ടാകുന്നതെന്നുമാണ് പുതിയ കണ്ടെത്തല്‍.

ജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ ഗ്രഹത്തിലെ ജീവന്റെ സാന്നിദ്ധ്യം സംബന്ധിച്ച ചോദ്യങ്ങള്‍ക്കും എത്രയും പെട്ടെന്ന് തന്നെ പുതിയ ഉത്തരം തരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ശാസ്ത്രലോകം. ചൊവ്വയില്‍ എന്തെങ്കിലും തരത്തിലുള്ള ജീവന്റെ സാന്നിദ്ധ്യമുണ്ടോ എന്ന് കണ്ടെത്താന്‍ കൂടുതല്‍ പര്യവേഷണങ്ങള്‍ ആവശ്യമാണ്. 2006 മുതല്‍ ചൊവ്വയില്‍ പര്യവേഷണം നടത്തുന്ന നാസയുടെ ദൗത്യത്തിന്റേതാണ് പുതിയ കണ്ടെത്തലുകള്‍.

Nasa scientists find evidence of flowing water on Mars, Washington, Researchers, World.