Follow KVARTHA on Google news Follow Us!
ad

ബോക്‌സിംഗ് താരം മേരി കോം വിരമിക്കുന്നു

ബോക്‌സിംഗ് താരം മേരി കോം വിരമിക്കുന്നു. അടുത്ത വര്‍ഷം നടക്കുന്ന റിയോ ഒളിംപിക്‌സിനു New Delhi, school, Allegation, Winner, Boxing, Sports,
ഡെല്‍ഹി: (www.kvartha.com 29.09.2015) ബോക്‌സിംഗ് താരം മേരി കോം വിരമിക്കുന്നു. അടുത്ത വര്‍ഷം നടക്കുന്ന റിയോ ഒളിംപിക്‌സിനു ശേഷം വിരമിക്കുമെന്ന് മേരി കോം തന്നെയാണ് പ്രഖ്യാപിച്ചത്. ഡാര്‍ജലിംഗിലെ നേപ്പാളി സ്‌കൂളില്‍ നടന്ന ചടങ്ങിനിടെയാണ് താന്‍ റിംഗിനോട് വിടപറയുന്നുവെന്ന് ഒളിംപിക്‌സ് മെഡല്‍ ജേതാവായ മേരി അറിയിച്ചത്.

എന്നാല്‍, മത്സരങ്ങളില്‍ നിന്ന് വിരമിച്ചാലും വളര്‍ന്നുവരുന്ന താരങ്ങളെ പ്രോത്സാഹിപ്പിക്കാനും പരിശീലിപ്പിക്കുവാനും താന്‍ രംഗത്തുണ്ടാകുമെന്നും ബോക്‌സിംഗിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്ന പുതുതലമുറയ്ക്ക് സൗജന്യ പരിശീലനം നല്‍കുമെന്നും  മേരി പറഞ്ഞു. ഇംഫാലില്‍ ബോക്‌സിംഗ് അക്കാദമിയും സ്ഥാപിക്കുന്നുണ്ട്. നേരത്തെ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനക്കാരിയായതിനാല്‍ തന്നോട് വിവേചനം കാണിക്കുന്നുവെന്ന ആരോപണം താരം ഉയര്‍ത്തിയിരുന്നു.  ഇതിനു പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനവും നടത്തിയത്.

2012ല്‍ നടന്ന ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ ജേതാവാണു 32കാരിയായ മേരി കോം. ഡാര്‍ജലിംഗിലെ നേപ്പാളി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 125-ാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മേരി കോം. സ്‌കൂളിലെ കുട്ടികള്‍ സ്‌പോര്‍ട്‌സിലേക്ക് കടന്നു വരണമെന്നും അഞ്ചുതവണ ലോകചാമ്പ്യനായ  മേരി കോം ആവശ്യപ്പെടുകയുണ്ടായി.

മേരിയുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡില്‍ സിനിമയും ഇറങ്ങിയിരുന്നു. പ്രിയങ്ക ചോപ്രയെ നായികയാക്കി ഒമംഗ് കുമാറാണ് മേരി കോം എന്ന ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് വന്‍ജനശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിഞ്ഞു.