Follow KVARTHA on Google news Follow Us!
ad

ഞങ്ങള്‍ വിവാഹിതരെപ്പോലെയായിരുന്നു: ജസ്റ്റിന്‍ ബീബര്‍

പോപ്പ് ലോകം ഇത്രയേറെ ആരാധനയോടെ കണ്ട പ്രണയ ജോഡികള്‍... ദി ഹോട്ടസ്റ്റ് ജസ്റ്റിന്‍ ബീബറും സെലീന ഗോമസും. ചുറ്റിയടിക്കലും അവധിക്കാല ആഘോഷങ്ങളുമൊക്കെയായി പ്രണയം ആഘോഷമാക്കിയ കമിതാക്കള്‍ കഴിഞ്ഞ വര്‍ഷമാണ് എന്നന്നേക്കുമായി പിരിഞ്ഞത്. Never forget Jelena! Though Justin Bieber and Selena Gomez have moved past their on-again, off-again romance of three years, the pair can’t seem to stop talking about one another.
(www.kvartha.com 29.09.2015) പോപ്പ് ലോകം ഇത്രയേറെ ആരാധനയോടെ കണ്ട പ്രണയ ജോഡികള്‍... ദി ഹോട്ടസ്റ്റ് ജസ്റ്റിന്‍ ബീബറും സെലീന ഗോമസും. ചുറ്റിയടിക്കലും അവധിക്കാല ആഘോഷങ്ങളുമൊക്കെയായി പ്രണയം ആഘോഷമാക്കിയ കമിതാക്കള്‍ കഴിഞ്ഞ വര്‍ഷമാണ് എന്നന്നേക്കുമായി പിരിഞ്ഞത്. എന്നാല്‍ പിരിഞ്ഞതിന് ശേഷം പ്രണയത്തകര്‍ച്ചയെപ്പറ്റി ഇരുവരും വ്യക്തമായി പ്രതികരിച്ചിരുന്നില്ല. പല അഭിമുഖങ്ങളിലും സെലീന തനിക്ക് വെറുമൊരു കാമുകി മാത്രമായിരുന്നില്ലെന്നും സോള്‍മേറ്റ് കൂടിയാണെന്നും ബീബര്‍ പ്രതികരിച്ചിരുന്നു. ഇതിനിടെ ഇരുവരും വീണ്ടും പ്രണയത്തിലായെന്നും കേട്ടിരുന്നു.

ഇനിയും നീണ്ടിക്കൊണ്ടുപോകാതെ ബീബര്‍ തന്നെ പ്രണയത്തകര്‍ച്ച യെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണിപ്പോള്‍. ഒരു അമേരിക്കന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തങ്ങളുടെ ബന്ധത്തെപ്പറ്റി പറഞ്ഞത്. തന്റെ പതിനെട്ടാം വയസില്‍ സെലീനയുമായി പ്രണയത്തിലായതാണെന്നും തങ്ങള്‍ വിവാഹിതരെപ്പോലെയായിരുന്നുവെന്നും ബീബര്‍ പറഞ്ഞു. അന്ന് സെലീനയ്ക്ക് പ്രായം 19. എന്നാല്‍ കാമുകിയോടൊപ്പം ഒന്നിച്ചു ജീവിക്കുക എന്നത് ആ ചെറുപ്രായത്തില്‍ കൈകാര്യം ചെയ്യാന്‍ പറ്റുന്നതിനെക്കാള്‍ വലുതായിരുന്നു. അങ്ങനെയാണ് തങ്ങളുടെ ഇടയില്‍ സ്വരച്ചേര്‍ച്ചകള്‍ പതിവായതെന്നും അത് തങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയെന്നുമാണ് ബീബര്‍ പറയുന്നത്.

സെലീന ജീവിതത്തില്‍ നിന്നു പോയതും ഗ്ലാമര്‍ ജീവിതം നല്‍കിയ അമിത പ്രശസ്തിയും ബീബറെ ഒരു തന്തോന്നിയാക്കിയതില്‍ തെറ്റില്ലെന്നും പറയാം. റോഡിലിറങ്ങിയാലും, വീട്ടിലിരുന്നാലും ആള്‍ക്കാരുടെ പരാതികളും പോലീസ് കേസുമൊക്കെയായി സമാധനമില്ലാത്ത ജീവിതം. ആല്‍ബങ്ങള്‍ അടിക്കടി പരാജയപ്പെടുക കൂടി ചെയ്തതോടെ കഷ്ടപ്പെട്ടു നേടിയ ആരാധകര്‍ കൈവിട്ടുപോകുമെന്നു മനസിലാക്കിയാണ് ബീബര്‍ക്ക് നല്ല മനുഷ്യനാകാന്‍ ആഗ്രഹം തോന്നി തുടങ്ങിയത്. തന്റെ ചെയ്തികള്‍ക്കെല്ലാം ആരാധകരോട് മാപ്പ് ചോദിച്ചുകൊണ്ടൊരു വീഡിയോ ബീബര്‍ പുറത്തിറക്കിയിരുന്നു.

കഴിഞ്ഞ ദിവസം ബീബര്‍ തന്റെ പുതിയ ഗാനം വാട്ട് ഡു യു മീന്‍ പുറത്തിറക്കിയിരുന്നു. പുറത്തിറങ്ങി ആദ്യ ദിവസം കൊണ്ട് തന്നെ ഏകദേശം 20 ലക്ഷം ആളുകള്‍ യൂട്യൂബിലൂടെ കണ്ട ഗാനത്തിന് ഇതുവരെ ലഭിച്ചത് 10 കോടി പ്രേക്ഷകരെ.
     
Justi Bieber Selena Gomez

SUMMARY: Never forget Jelena! Though Justin Bieber and Selena Gomez have moved past their on-again, off-again romance of three years, the pair can’t seem to stop talking about one another. After the Disney alum, 23, gushed about her ex’s comeback to The New York Times last week, saying, “This is what I always saw in him,” Bieber, 21, also spoke out about their relationship in his new Complex magazine cover shoot.

“I learned a lot,” the “What Do You Mean” singer said of his romance with Gomez, which started in 2011. “I moved in with my girlfriend when I was 18. Started my own life with her. It was a marriage kind of thing. Living with a girl, it was just too much at that age. But we were so in love. Nothing else mattered.”

He went on to outline how such a dependence was potentially damaging to him at an early age.