Follow KVARTHA on Google news Follow Us!
ad

പെരിന്തല്‍മണ്ണയില്‍ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് 2 മരണം

പെരിന്തല്‍മണ്ണയില്‍ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. പെരിന്തല്‍മണ്ണ Malappuram, Passengers, Kerala,
മലപ്പുറം: (www.kvartha.com 29.09.2015) പെരിന്തല്‍മണ്ണയില്‍ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. പെരിന്തല്‍മണ്ണ പട്ടിക്കാട് കീഴാറ്റൂര്‍ കൊണ്ടിപറമ്പില്‍ അലനല്ലൂര്‍ കാര സ്വദേശികളായ ഉണ്ണീന്‍ (36), ഷെഫീഖ് (20) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം. കോഴിഫാമിലേക്ക് തീറ്റയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. വൈദ്യുതി പോസ്റ്റില്‍ ഇടിച്ച ലോറിയുടെ മുകളിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടിവീഴുകയായിരുന്നു. ഇതില്‍ നിന്നും ഷോക്കേറ്റാണ് ലോറിയുടെ മുകളില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കള്‍  മരിച്ചത്.