Follow KVARTHA on Google news Follow Us!
ad

പരിശീലനം ലഭിച്ച 20 ഓളം പാക് ഭീകരര്‍ പഞ്ചാബിലേക്ക് കടന്നതായി സുരക്ഷാ ഏജന്‍സികള്‍

പാകിസ്ഥാനില്‍ നിന്നും ആയുധ പരിശീലനം ലഭിച്ച ഇരുപതോളം ഭീകരര്‍ പഞ്ചാബിലേക്ക്Mumbai, Report, Kashmir, Conference, National,
ന്യൂഡല്‍ഹി: (www.kvartha.com 29.09.2015) പാകിസ്ഥാനില്‍ നിന്നും ആയുധ പരിശീലനം ലഭിച്ച ഇരുപതോളം ഭീകരര്‍ പഞ്ചാബിലേക്ക് കടന്നതായി സുരക്ഷാ ഏജന്‍സികള്‍ സംശയിക്കുന്നു. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുടെയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെയും മേല്‍നോട്ടത്തില്‍ പാക് അധീന കാശ്മീരിലാണ് ഭീകരര്‍ക്ക് പരിശീലനം ലഭിച്ചതെന്നും സുരക്ഷാ ഏജന്‍സികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മാത്രമല്ല ചില സിഖ് തീവ്രവാദി സംഘടനകളുടെ സഹായവും ഭീകരര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ചില സിഖ് ഗ്രൂപ്പുകളുമായി ലഷ്‌കര്‍റെ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍,ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഇസ്ലാമിക ഭീകര സംഘടനകളുമായും ഐ.എസ്.ഐ പാക് ആധീന കാശ്മീരില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

ഡെല്‍ഹിയാണ് ഭീകരരുടെ ലക്ഷ്യമെന്നും ഏജന്‍സികള്‍ സംശയിക്കുന്നു. ഭീകരര്‍ ഇന്ത്യയിേേലക്ക് നുഴഞ്ഞുകയറാനായി അവസരം നോക്കി നില്‍ക്കുകയോ, അതിര്‍ത്തിയിലേക്ക് കടക്കുകയോ ചെയ്തിരിക്കാമെന്നാണ് നിഗമനം.