Follow KVARTHA on Google news Follow Us!
ad

ബോളിവുഡ് താരം ഷാഹിദ് കപൂറിന്റേയും മിര രാജ്പുതിന്റേയും വിവാഹം ജൂലായ് 7 ന്; മുന്‍ കാമുകിമാര്‍ക്ക് ക്ഷണമില്ല

ബോളിവുഡ് താരം ഷാഹിദ് കപൂറിന്റേയും മിര രാജ്പുതിന്റേയും വിവാഹം ജൂലൈയ് ഏഴിന്New Delhi, Bollywood, Actor, Family, Mumbai, Report, film, Entertainment,
(www.kvartha.com 01/07/2015) ബോളിവുഡ് താരം ഷാഹിദ് കപൂറിന്റേയും മിര രാജ്പുതിന്റേയും വിവാഹം ജൂലൈയ് ഏഴിന് ഡെല്‍ഹിയില്‍ വെച്ച് നടക്കും. കപൂര്‍- രാജ്പുത് കുടുംബാംഗങ്ങളും ഇരുകുടുംബങ്ങളുടേയും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക.

അധികം ആഡംബരമില്ലാത്ത സ്വാഭാവികമായൊരു വിവാഹം മതിയെന്ന ഷാഹിദിന്റേയും മീരയുടേയും കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം. സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി മുംബൈയില്‍ വിവാഹസത്കാരം ഒരുക്കിയിട്ടുണ്ട്. അതേസമയം ഷാഹിദിന്റെ മുന്‍ കാമുകിമാരെയൊന്നും ക്ഷണിക്കുന്നില്ലെന്നാണ് വിവരം.

ഇരുവരും തമ്മില്‍ 13 വയസിന്റെ വ്യത്യാസമുണ്ടെങ്കിലും  മികച്ച ജോഡിയാണെന്നാണ്
ഇരുകുടുംബാംഗങ്ങളുടേയും അഭിപ്രായം. സിനിമയില്‍ സജീവമല്ലാത്ത ഷാഹിദിന്റെ താരപദവി കണ്ട് മോഹിച്ചിട്ടല്ല മീര വിവാഹത്തിന് സമ്മതിച്ചതെന്നും അദ്ദേഹത്തിന്റെ വ്യക്തിത്വമാണെന്നും റിപോര്‍ട്ടുണ്ട്.
Revealed: , Mira Rajput's wedding card and more details, New Delhi, Bollywood, Actor, Family, Mumbai, Report, film, Entertainment.

Also Read: 
കാസര്‍കോട്ട് നിന്നും കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ എറണാകുളത്ത് കണ്ടെത്തി

Keywords:  Revealed: Shahid Kapoor, Mira Rajput's wedding card and more details, New Delhi, Bollywood, Actor, Family, Mumbai, Report, film, Entertainment.