Follow KVARTHA on Google news Follow Us!
ad

ഇതിലും വലിയ അബദ്ധം ന്യൂയോര്‍ക്ക് ടൈംസിന് പറ്റാനില്ല! സെല്‍ഫിവിത്‌ഡോട്ടര്‍ റിപോര്‍ട്ടില്‍ ദിഗ് വിജയ് സിംഗിന്റേയും കാമുകിയുടേയും ചിത്രം

ന്യൂയോര്‍ക്ക്: (www.kvartha.com 01/07/2015) മാധ്യമങ്ങള്‍ക്ക് തെറ്റ് പറ്റുക സ്വാഭാവികമാണ്.Digvijaya Singh, Amrita Rai, Narendra Modi, New york times
ന്യൂയോര്‍ക്ക്: (www.kvartha.com 01/07/2015) മാധ്യമങ്ങള്‍ക്ക് തെറ്റ് പറ്റുക സ്വാഭാവികമാണ്. എന്നാല്‍ ഇതുപോലൊരു അബദ്ധം ന്യൂയോര്‍ക്ക് ടൈംസിന് മുന്‍പ് പറ്റിയിട്ടുണ്ടാകില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സെല്‍ഫിവിത്‌ഡോട്ടര്‍ ക്യാമ്പയിന്‍ വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയ ചിത്രത്തില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന്റേയും കാമുകി അമൃതയുടേയും ചിത്രം പ്രസിദ്ധീകരിച്ചതാണ് ന്യൂയോര്‍ക്ക് ടൈംസിനെ വെട്ടിലാക്കിയത്.

ഒരു വര്‍ഷം മുന്‍പ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകയായ അമൃതയെ താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് ദിഗ് വിജയ് സിംഗ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുവരെ ഇരുവരുടേയും വിവാഹം നടന്നിട്ടില്ല.

ഇതിനിടയിലാണ് ന്യൂയോര്‍ക്ക് ടൈംസ് അബദ്ധത്തിലാണെങ്കിലും പഴയ വിവാദം കുത്തിപ്പൊക്കിയത്.
Digvijaya Singh, Amrita Rai, Narendra Modi, New york times

SUMMARY:
New Delhi: In an article titled `#SelfieWithDaughter campaign launched by Indian Prime Minister Narendra Modi, the New York Times seems to have made an embarrassing boo-boo by posting a photograph of Digvijaya Singh with noted journalist Amrita Rai.

Keywords: Digvijaya Singh, Amrita Rai, Narendra Modi, New york times