Follow KVARTHA on Google news Follow Us!
ad

ഒടുവില്‍ നെസ്ലേക്ക് പച്ചക്കൊടി; മാഗി കയറ്റുമതി ചെയ്യാമെന്ന് ഹൈക്കോടതി

വിദേശത്തേക്ക് മാഗി കയറ്റുമതി ചെയ്യാന്‍ നെസ്ലേക്ക് ബോംബെ ഹൈക്കോടതി അനുമതി നല്‍കി. Bombay High Court allows Nestle India to export Maggi to other countries.

മുംബൈ: (www.kvartha.com 01/07/2015) വിദേശത്തേക്ക് മാഗി കയറ്റുമതി ചെയ്യാന്‍ നെസ്ലേക്ക് ബോംബെ ഹൈക്കോടതി അനുമതി നല്‍കി. അതേസമയം ദേശീയ ഭക്ഷ്യ സുരക്ഷാ വിഭാഗവും നെസ്ലെ ഇന്ത്യയും തമ്മിലുള്ള കേസിന്‍റെ വിധി പ്രഖ്യാപനം ജൂലൈ 14ലേക്ക് കോടതി മാറ്റി വച്ചു.

മാഗി നിരോധിക്കാനുള്ള ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്‍റെ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നെസ്ലെ നല്‍കിയ ഹര്‍ജ്ജി പരിഗണിക്കവെയായിരുന്നു കോടതി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
മാഗി നൂഡില്‍സ് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്‍ വിപണിയില്‍ നിന്ന് മാഗി പിന്‍വലിക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നേരത്തെ നെസ്ലെയോട് ആവശ്യപ്പെട്ടിരുന്നു.

അനുവദനീയമായ അളവില്‍ കൂടുതല്‍ മാഗി പായ്ക്കറ്റുകളില്‍ ലെഡ് കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നെസ്ലേയ്ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ എഫ്എസ്എസ്എഐ തീരുമാനമെടുത്തത്.
Nestle, Maggi, Export, Bombay High Court

SUMMARY: Bombay High Court allows Nestle India to export Maggi to other countries. The court decides to consider the case between FSSAI and Nestle on July 14.

Keywords: Nestle, Maggi, Export, Bombay High Court