Follow KVARTHA on Google news Follow Us!
ad

ദമനിലെ മുത്തൂറ്റ് ഫിന്‍കോര്‍പ്പില്‍ പട്ടാപ്പകല്‍ കൊള്ള; കോടിക്കണക്കിന് വിലവരുന്ന സ്വര്‍ണവും ഒന്നരലക്ഷം രൂപയും കവര്‍ന്നു

കേന്ദ്രഭരണ പ്രദേശമായ ദമനിലെ മുത്തൂറ്റ് ഫിന്‍കോര്‍പ്പില്‍ നിന്നുംപട്ടാപ്പകല്‍ കോടിക്കണക്കിന് രൂപയും Gujrath, Robbery, Police, Report, National,
വാപ്പി(ഗുജറാത്ത്): (www.kvartha.com 01/07/2015) കേന്ദ്രഭരണ പ്രദേശമായ ദമനിലെ മുത്തൂറ്റ് ഫിന്‍കോര്‍പ്പില്‍ നിന്നുംപട്ടാപ്പകല്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണവും കവര്‍ന്നു. തിരക്കേറിയ നാനിദമനിലെ സാഗര്‍ പെട്രോള്‍ പമ്പിന് സമീപത്തുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ്പില്‍ നിന്നുമാണ് മൂന്നംഗസംഘം കവര്‍ച്ച നടത്തിയത്.

ഒരു കോടി മുപ്പതു ലക്ഷത്തിന്റെ സ്വര്‍ണവും ഒന്നര ലക്ഷം രൂപയുമാണ് കവര്‍ന്നതെന്ന് സ്ഥാപനത്തിലെ ജീവനക്കാര്‍ അറിയിച്ചു.  ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. വാഹനത്തിലെത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേര്‍ പോലീസുകാരെന്ന വ്യാജേനയാണ് സ്ഥാപനത്തിലെത്തിയത്. സ്ഥാപനത്തില്‍ പരിശോധനയ്‌ക്കെത്തിയതാണെന്നും അറിയിച്ചു.  തുടര്‍ന്ന് ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി  ലോക്കറുകള്‍ തുറപ്പിച്ചശേഷം  സ്വര്‍ണവും പണവും  കവരുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ കവര്‍ച്ചയ്ക്ക് ശേഷം സ്ഥാപനത്തിലെ ഡി.വി.ആറും മോഷ്ടിച്ചാണ് കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടത്.

കഴിഞ്ഞ രണ്ടുമാസമായി സ്ഥാപനത്തില്‍ കാവല്‍ക്കാര്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല മാനേജര്‍ അഹമ്മദാബാദില്‍ പരിശീലനത്തിന് പോയിരിക്കുകയുമായിരുന്നു. ഈ അവസരത്തിലാണ് സ്ഥാപനത്തില്‍ കവര്‍ച്ച നടക്കുന്നത്. ജീവനക്കാര്‍ ഉടന്‍ സംഭവം പോലീസിനെ റിപോര്‍ട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന്  ദമനില്‍ നിന്ന് പുറത്തേക്കുള്ള എല്ലാ വഴികളും അടച്ച് കര്‍ശന വാഹനപരിശോധന നടത്തിയെങ്കിലും കവര്‍ച്ചക്കാരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഗുജറാത്ത് പോലീസും അതിര്‍ത്തി റോഡുകളില്‍ പോലീസിനെ വിന്യസിച്ച് തിരച്ചില്‍ നടത്തി.

Gold finance firm robbed of jewels worth 1.36 cr in Daman, Gujrath, Robbery, Police, Report, National.


Keywords: Gold finance firm robbed of jewels worth 1.36 cr in Daman, Gujrath, Robbery, Police, Report, National.