Follow KVARTHA on Google news Follow Us!
ad

സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ മുസ്ലിം ഡോക്ടര്‍ക്ക് സീറ്റ് നിഷേധിച്ചത് വിവാദമാവുന്നു

മുംബൈയില്‍ ഇസ്ലാം മത വിശ്വാസി ആയതിന്റെ പേരില്‍ എം.ബി.എ ബിരുദ ധാരിയായ സീഷഹ് ഖാനിന് Allegation, Medical College, National,
ഗുവാഹത്തി: (www.kvartha.com 01/07/2015) മുംബൈയില്‍ ഇസ്ലാം മത വിശ്വാസി ആയതിന്റെ പേരില്‍ എം.ബി.എ ബിരുദ ധാരിയായ സീഷഹ് ഖാനിന് ജോലി നിഷേധിച്ചത് വിവാദമായതിനു പിന്നാലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്കുള്ള ഡോക്ടര്‍ സീറ്റ് മത വിശ്വാസത്തിന്റെ പേരില്‍ ഒരു മുസ്ലിമിന് നിഷേധിച്ചെന്ന് ആരോപണം.

ഡോ.മനാസിര്‍ ഇഖ്ബാല്‍ എന്ന മെഡിക്കല്‍ ബിരുദ ധാരിക്കാണ് മെഡിക്കല്‍ സീറ്റ് നിഷേധിച്ചത്. ഗുവാഹത്തി മെഡിക്കല്‍ കോളജില്‍ കാര്‍ഡിയോളജി വിഭാഗത്തിലേക്കുള്ള എന്‍ട്രന്‍സില്‍ ഡോ.മനാസിര്‍ ഇഖ്ബാല്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. എന്നാല്‍ പ്രാക്റ്റിക്കല്‍ പരീക്ഷയുടെ ഫലം പുറത്ത് വന്നപ്പോള്‍ 6- ാം സ്ഥാനത്തേക്ക് തള്ളപ്പെട്ട നിലയിലായിരുന്നു.

എന്‍ട്രന്‍സ് പരീക്ഷയില്‍ 110 ല്‍ 87.67 മാര്‍ക്ക് നേടി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഡോ.മനാസിറിന്
പ്രാക്ടിക്കല്‍ പരീക്ഷയില്‍  90ല്‍ ആകെ 34 മാര്‍ക്ക് മാത്രമേ നല്‍കിയുള്ളു. ആകെ രണ്ട് സീറ്റ് മാത്രമുള്ള മെഡിക്കല്‍ കോളജിലേക്ക് എന്‍ട്രന്‍സിലൂടെ സീറ്റ് ഉറപ്പിച്ചിരുന്നുവെങ്കിലും പ്രാക്ടിക്കല്‍ പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് നല്‍കി സീറ്റ് നിഷേധിക്കുകയായിരുന്നു എന്നാണ് ആരോപണം.

രാജ്യത്തെ ഭരണഘടനാ സംവിധാനത്തിനകത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനത്തലേക്കുള്ള പ്രവേശനത്തിലാണ് ഇത്തരത്തിലുള്ള വിവേചനം എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

തന്റെ ജീവിതാഭിലാഷം വിവേചനത്തിരയായി നഷ്ടപ്പട്ടതിന്റെ കടുത്ത നിരാശയിലാണ് ഡോ.മനാസിര്‍ ഇഖ്ബാല്‍. രാജ്യത്തെ സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും മുസ്ലിംകള്‍ക്ക് മതത്തിന്റെ പേരിലുളള വിവേചനം തുടര്‍ക്കഥയാവുകയാണ്.