Follow KVARTHA on Google news Follow Us!
ad

വഞ്ചകിയായ കാമുകിയെ ഹോട്ടല്‍ മുറിയില്‍ ക്ഷണിച്ചുവരുത്തി കൊലപ്പെടുത്തി; ഏഷ്യകാരന്‍ അറസ്റ്റില്‍

അബൂദാബി: (www.kvartha.com 01/07/2015) വഞ്ചകിയായ കാമുകിയെ ഹോട്ടല്‍ മുറിയില്‍ ക്ഷണിച്ചുവരുത്തി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പുരോഗമിക്കുന്നു. UAE, Abu Dhabi, Asian, Killed, Waitress,
അബൂദാബി: (www.kvartha.com 01/07/2015) വഞ്ചകിയായ കാമുകിയെ ഹോട്ടല്‍ മുറിയില്‍ ക്ഷണിച്ചുവരുത്തി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പുരോഗമിക്കുന്നു. പ്രതിയായ ഏഷ്യക്കാരനില്‍ നിന്നും ദിയാധനം സ്വീകരിക്കാന്‍ ഇരയുടെ കുടുംബാംഗങ്ങള്‍ തയ്യാറായിട്ടുണ്ട്.

ഒരേ നാട്ടുകാരായിരുന്നു കൊല്ലപ്പെട്ട യുവതിയും കാമുകനും. അബൂദാബിയിലെ ഒരു നൈറ്റ് ക്ലബില്‍ വെയ്ട്രസ് ആയാണ് യുവതി ജോലി ചെയ്തിരുന്നത്.

അബൂദാബിയില്‍ നിന്നും 200 കിമീ അകലെയുള്ള റുവൈസിലായിരുന്നു കാമുകന്‍ ജോലി ചെയ്തിരുന്നത്. പ്രണയത്തിലായതോടെ കാമുകിയോടിയാള്‍ ഹോട്ടലിലെ ജോലി അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. യുവതിക്ക് ആവശ്യമുള്ള പണം നല്‍കാമെന്നും അയാളേറ്റു.

ഇതോടെ ജോലി ഉപേക്ഷിച്ചെന്ന് കാമുകി യുവാവിനെ അറിയിച്ചു. ഇതനുസരിച്ച് എല്ലാ മാസവും യുവതിക്ക് ആവശ്യമുള്ള പണം എത്തിച്ചു. എല്ലാ ആഴ്ചയും ഇയാള്‍ യുവതിയെ കാണാനായി അബൂദാബിയിലെത്തിയിരുന്നു.

അങ്ങനെയിരിക്കെയാണ് കാമുകി തന്നെ കബളിപ്പിക്കുകയാണെന്ന് യുവാവ് അറിയുന്നത്. യുവതി നൈറ്റ് ക്ലബ്ബിലെ ജോലി ഉപേക്ഷിച്ചിരുന്നില്ലെന്നും ഇയാള്‍ മനസിലാക്കി.

കൊല നടന്ന ദിവസം അബൂദാബിയിലെ ഒരു ഹോട്ടല്‍ മുറിയിലേയ്ക്കിയാള്‍ കാമുകിയെ വിളിച്ചുവരുത്തി. തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

യുവതിയുടെ കുടുംബാംഗങ്ങള്‍ ദിയാധനം സ്വീകരിക്കാന്‍ തയ്യാറായിട്ടുണ്ടെന്ന് ഇമാറത്ത് അല്‍ യൗം റിപോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ദിയാധനം എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല.

കേസിന്റെ അടുത്ത വിചാരണ സെപ്റ്റംബര്‍ 14ലേയ്ക്ക് മാറ്റി.
UAE, Abu Dhabi, Asian, Killed, Waitress,

SUMMARY: An Asian man strangled his girl-friend in a hotel room in Abu Dhabi after discovering she was not faithful to him, despite her pledge to stop working as a nightclub waitress or seeing other men, a newspaper reported on Tuesday.

Keywords: UAE, Abu Dhabi, Asian, Killed, Waitress,