Follow KVARTHA on Google news Follow Us!
ad

ജോണ്‍ കെറിയുടെ കാലൊടിഞ്ഞു; ഇറാന്‍ ആണവ ചര്‍ച്ച പ്രതിസന്ധിയില്‍

ജനീവ: (www.kvartha.com 01/06/2015) യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിക്ക് സൈക്കിള്‍ അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഇറാന്‍ ആണവ ചര്‍ച്ച വഴിമുട്ടി. US, State Secretary, John Kerry, Europe, Boston, France, Accident, Iran, Nuclear Talk,
ജനീവ: (www.kvartha.com 01/06/2015) യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിക്ക് സൈക്കിള്‍ അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഇറാന്‍ ആണവ ചര്‍ച്ച വഴിമുട്ടി. കഴിഞ്ഞ ദിവസം കിഴക്കന്‍ ഫ്രാന്‍സില്‍ വെച്ചുണ്ടായ സൈക്കിള്‍ അപകടത്തിലാണ് കെറിക്ക് പരിക്കേറ്റത്.

വലതുകാലിന്റെ എല്ലൊടിഞ്ഞതിനെ തുടര്‍ന്ന് ഇദ്ദേഹം യൂറോപ്പ് സന്ദര്‍ശനം അവസാനിപ്പിച്ച് സ്വന്തം നാടായ ബോസ്റ്റണിലേയ്ക്ക് മടങ്ങുമെന്നാണ് റിപോര്‍ട്ട്.

ജൂണ്‍ 30ന് മുന്‍പായി ആണവകരാറില്‍ അന്തിമ തീരുമാനമെടുക്കാനായി തിരക്കിട്ട ചര്‍ച്ചയിലായിരുന്നു കെറിയും അഞ്ച് ലോകരാജ്യങ്ങളുടെ പ്രതിനിധികളും ഇറാനും. ഇതിനിടയിലാണ് സൈക്കിള്‍ അപകടമുണ്ടായത്.

കാലൊടിഞ്ഞതിനാല്‍ കെറിക്ക് പ്രവര്‍ത്തന നിരതനാകാന്‍ സമയമെടുക്കുമെന്നാണ് സൂചന. ഇതോടെ മറ്റ് നയതന്ത്ര പദ്ധതികളും പ്രതിസന്ധിയിലായി.
US, State Secretary, John Kerry, Europe, Boston, France, Accident, Iran, Nuclear Talk,

എന്നാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ കെറിയേയോ മറ്റാരെയെങ്കിലുമോ യുഎസ് ചുമതലയേല്‍പ്പിച്ച് ചര്‍ച്ചകള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് ഇറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

SUMMARY: Dubai: US Secretary of State John Kerry cut short a trip to Europe to return home to Boston after breaking his right thigh bone in a bicycling accident yesterday in eastern France.

Keywords: US, State Secretary, John Kerry, Europe, Boston, France, Accident, Iran, Nuclear Talk,