Follow KVARTHA on Google news Follow Us!
ad

വരന്റെ കൂട്ടുകാര്‍ പണി ഒപ്പിച്ചു; വധുവിന് മുന്നില്‍ 10 കല്‍പനകള്‍, ഒടുവില്‍ കൂട്ടയടി

കഴിഞ്ഞദിവസം വടാട്ടുപാറയില്‍ നടന്ന കല്യാണത്തിനിടെ കൂട്ടയടി. വരന്റെ കൂട്ടുകാര്‍ ഒപ്പിച്ച Police, Case, Marriage, Ambulance, Flex boards, Kerala,
കോതമംഗലം: (www.kvartha.com 01/06/2015) കഴിഞ്ഞദിവസം വടാട്ടുപാറയില്‍ നടന്ന കല്യാണത്തിനിടെ കൂട്ടയടി. വരന്റെ കൂട്ടുകാര്‍ ഒപ്പിച്ച പണിയാണ് കൂട്ടയടിക്ക് കാരണം. വധുവിന് പണി കൊടുക്കാന്‍ വരന്റെ കൂട്ടുകാര്‍ വിവാഹം നടക്കുന്ന പള്ളിക്ക് സമീപം 10 കല്‍പനകള്‍ അടങ്ങിയ ഫ്‌ളെക്‌സ് വെക്കുകയുണ്ടായി. ഇതാണ് എല്ലാത്തിനും കാരണം.

സംഭവത്തെ തുടര്‍ന്ന് മൂന്നുവട്ടം കൂട്ടയടി നടക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നിട്ടും കേസെടുക്കാന്‍ പോലീസ് തയ്യാറാകാത്തതാണ് എല്ലാവരേയും അതിശയിപ്പിക്കുന്നത്. വടാട്ടുപാറയിലെ ഒരു ആമ്പുലന്‍സ് ഡ്രൈവറുടെ വിവാഹത്തിനിടെയാണ് സംഭവം. വധു പെരുമ്പാവൂരുകാരിയാണ്.

വരന്റെ കൂട്ടുകാര്‍ വെച്ച ഫ്‌ളെക്‌സില്‍ പറഞ്ഞ കല്‍പനകള്‍ ഇതാണ്. രാത്രി എട്ടുമണിക്കുള്ളില്‍ വീട്ടില്‍ കയറണം, ഇന്റര്‍നെറ്റുള്ള മൊബൈല്‍ഫോണ്‍ ഉപയോഗിക്കരുത്. തുടങ്ങിയവയായിരുന്നു കല്‍പനകള്‍. ഫ്‌ളെക്‌സ് കണ്ടതും വധുവിന്റെ ബന്ധുക്കള്‍ക്ക് അരിശം കയറി. ഉടന്‍ ഫ്‌ളെക്‌സ് നശിപ്പിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതോടെയാണ് കൂട്ടയടി നടന്നത്.

ഏതായാലും കല്യാണം മുടങ്ങിയില്ല. എല്ലാവരും ഭക്ഷണം കഴിക്കുകയും ചെയ്തു. ഒടുവില്‍ സദ്യയ്ക്ക് ശേഷവും പൊരിഞ്ഞതല്ല് നടന്നു. പിന്നീട് പൊല്ലാപ്പ് കാണിച്ച വരന്റെ സുഹൃത്തുക്കളെ നാട്ടുകാര്‍ കൈകാര്യം ചെയ്തതോടെയാണ് രംഗം ശാന്തമായത്.
Friends screwed the work of the groom, Police, Case, Marriage, Ambulance, Flex boards, Kerala.

Also Read: 
കമ്മാടം ക്ഷേത്രക്കവര്‍ച്ച ആസൂത്രണം ചെയ്തത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച്

Keywords: Friends screwed the work of the groom, Police, Case, Marriage, Ambulance, Flex boards, Kerala.