Follow KVARTHA on Google news Follow Us!
ad

കായികമന്ത്രി ഇടപെട്ടു; സാഫ് ഗെയിംസ് കേരളത്തിനില്ല, അസാമിലും മേഘാലയയിലുമായി നടത്തും

കേരളത്തിന് പ്രഖ്യാപിച്ച സാഫ് ഗെയിംസ് അസാമിലും മേഘാലയയിലുമായി നടത്താന്‍New Delhi, Olympics, Minister, Sports,
ഡെല്‍ഹി: (www.kvartha.com 01/06/2015) കേരളത്തിന് പ്രഖ്യാപിച്ച സാഫ് ഗെയിംസ് അസാമിലും മേഘാലയയിലുമായി നടത്താന്‍ തീരുമാനം. കേന്ദ്ര കായിക മന്ത്രാലയവും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും യോജിച്ചാണ് ഇത്തരമൊരു തീരുമാനം എടുത്തത്. അസാം സ്വദേശിയായ കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ ഇടപെടലാണ് ഇതിനുകാരണം.
 Assam, Meghalaya to host SAF Games in November, New Delhi, Olympics, Minister, Sports.

ഔദ്യോഗിക പ്രഖ്യാപനം രണ്ട് ദിവസത്തിനകമുണ്ടാകുമെന്ന് കേന്ദ്ര കായിക മന്ത്രാലയം അറിയിച്ചു. വേദി മാറ്റിയതിനുള്ള അനുരഞ്ജനമായി  രാജ്യാന്തര കായിക മേള കേരളത്തില്‍ നടത്താമെന്ന്  ഒളിമ്പിക് അസോസിയേഷന്‍ കേരളത്തിന് ഉറപ്പുനല്‍കിയിട്ടുണ്ട്. രാജ്യാന്തരമേളയ്ക്ക് ആതിഥ്യം വഹിക്കുന്നത് ഇന്ത്യയാണ്.

അതേസമയം നവംബറില്‍ നടക്കുന്ന സാഫ് ഗെയിംസിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനാകുമോയെന്ന കാര്യത്തില്‍ അസാമും മേഘാലയയും ആശങ്ക അറിയിച്ചതായാണ് സൂചന. എന്നാല്‍ ഗെയിംസിന്റെ എല്ലാ ചെലവുകളും കേന്ദ്രം വഹിക്കാമെന്ന് കായിക മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.

Also Read: 
400 വര്‍ഷത്തിലേറെ പഴക്കമുള്ള പഞ്ചലോഹ വിഗ്രഹം കവര്‍ന്ന പ്രതി വലയില്‍

Keywords:  Assam, Meghalaya to host SAF Games in November, New Delhi, Olympics, Minister, Sports.