Follow KVARTHA on Google news Follow Us!
ad

രാഷ്ട്രപതിയുടെ നയപ്രഖ്യാപനം: സഭയില്‍ ഹാജരാകാത്ത എം പിമാരോട് പ്രധാനമന്ത്രി വിശദീകരണം തേടി

രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തില്‍ New Delhi, President, NDA MPs, BJP, National,
ഡെല്‍ഹി: (www.kvartha.com 05.03.2015) രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തില്‍ സഭയില്‍ ഹാജരാകാത്ത എം പിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോഡി വിശദീകരണം ആവശ്യപ്പെട്ടു.

നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതി പാസായ അത്യപൂര്‍വ സാഹചര്യത്തിലാണ്  പ്രധാനമന്ത്രി എംപിമാരോട് വിശദീകരണം തേടിയിരിക്കുന്നത്. ബിജെപിയുടെയും എന്‍ഡിഎ സഖ്യകക്ഷികളുടെയും എംപിമാരോടാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

New Delhi, President, NDA MPs, BJP, National, 46 ബിജെപി എംപിമാരില്‍ പത്ത് പേര്‍ മാത്രമാണ് വോട്ടെടുപ്പ് സമയത്ത് സഭയിലുണ്ടായിരുന്നത്. സഖ്യകക്ഷികളില്‍ 12 എംപിമാരും സഭയില്‍ ഹാജരായിരുന്നില്ല. രാജ്യസഭയില്‍ എന്‍ഡിഎ ന്യൂനപക്ഷമാണ്.

എന്നാല്‍ പ്രതിപക്ഷ എംപിമാരില്‍ പലരും സഭയില്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍ ഭരണപക്ഷത്തെ എംപിമാരെല്ലാവരും സഭയിലെത്തിയിരുന്നുവെങ്കില്‍ ഭേദഗതി പരാജയപ്പെടുമായിരുന്നു. കള്ളപ്പണം തിരികെയെത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് ഭേദഗതി വ്യക്തമാക്കുന്നത്. ഇത് കൂടി ഉള്‍പ്പെടുത്തിയ പ്രമേയമാണ്  രാജ്യസഭ പാസാക്കിയത്.

സിപിഎം എംപിമാരായ സീതാറാം യെച്ചൂരിയും പി രാജീവുമാണ് ഭേദഗതിയുമായി മുന്നിട്ടിറങ്ങിയത്. 57ന്
എതിരെ 118 വോട്ടുകള്‍ക്കാണ് ഭേദഗതി സഭയില്‍ പാസായത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഷാക്കിര്‍ വധം: പ്രതികളെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു, തെളിവെടുപ്പിന് ഗോവയിലേക്ക്
Keywords: ‘Unhappy’ PM Modi pulls up absent MPs after humiliation in Rajya Sabha, New Delhi, President, NDA MPs, BJP, National.

Post a Comment