Follow KVARTHA on Google news Follow Us!
ad

രണ്ടാനമ്മയുടെ തടങ്കലില്‍ നിന്നും ദുബൈ പോലീസ് നാല് കുട്ടികളെ രക്ഷപ്പെടുത്തി

ദുബൈ: (www.kvartha.com 29/03/2015) രണ്ടാനമ്മയുടെ തടങ്കലില്‍ നിന്നും ദുബൈ പോലീസ് നാലു കുട്ടികളെ രക്ഷപ്പെടുത്തി. dubai, Police, Rescue, Step mother,
ദുബൈ: (www.kvartha.com 29/03/2015) രണ്ടാനമ്മയുടെ തടങ്കലില്‍ നിന്നും ദുബൈ പോലീസ് നാലു കുട്ടികളെ രക്ഷപ്പെടുത്തി. സ്‌കൂള്‍ അധികൃതരുടെ പരാതിയിലാണ് പോലീസ് കുട്ടികളെ രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ നാലു മാസമായി കുട്ടികള്‍ ക്ലാസില്‍ ഹാജരായിരുന്നില്ല. വിവരമറിയാനായി സ്‌കൂള്‍ അധികൃതര്‍ ഫോണില്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്നുവെങ്കിലും പിതാവില്‍ നിന്ന് മറുപടി ലഭിച്ചിരുന്നില്ല. തുടര്‍ന്നിവര്‍ കുട്ടികളുടെ മാതാവിനെ ബന്ധപ്പെട്ടു.

തന്റെ വിവാഹബന്ധം വേര്‍പ്പെടുത്തിയെന്നും താന്‍ കുട്ടികളില്‍ നിന്ന് അകന്നാണ് താമസിക്കുന്നതെന്നുമായിരുന്നു മാതാവിന്റെ മറുപടി. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസിന്റെ സഹായം തേടുകയായിരുന്നു.

അപമര്യാദയായി പെരുമാറിയതിനാലാണ് രണ്ടാം ഭാര്യ കുട്ടികളെ സ്‌കൂളില്‍ അയക്കാതിരുന്നതെന്നായിരുന്നു പിതാവിന്റെ മറുപടി. എന്നാല്‍ കുട്ടികളെ ചോദ്യം ചെയ്ത പോലീസിന് അവര്‍ മാനസീക ശാരീരിക പീഡനത്തിനിരകളായതായി ബോധ്യപ്പെട്ടു. മാത്രമല്ല, ഒരു കുട്ടിയുടെ കൈവെള്ള കമ്പികൊണ്ട് പൊള്ളിച്ചതും പോലീസിന്റെ ശ്രദ്ധയില്‌പെട്ടു.
dubai, Police, Rescue, Step mother,

തുടര്‍ന്ന് കുട്ടികളെ വീട്ടില്‍ നിന്നും മോചിപ്പിച്ച പോലീസ് അവരെ ശിശുക്ഷേമ വകുപ്പിന്റെ സംരക്ഷണയിലുള്ള കേന്ദ്രത്തിലേയ്ക്ക് മാറ്റി.

SUMMARY: Dubai Police took four children off their father after learning they were mistreated and prevented from going to school by their step-mother.

Keywords: dubai, Police, Rescue, Step mother,


Post a Comment