Follow KVARTHA on Google news Follow Us!
ad

കൊക്കെയ്ന്‍ കേസ്: യുവനടന്‍ ഉള്‍പെടെയുള്ള പ്രതികളുടെ ലക്ഷ്യം കഞ്ചാവ് വില്‍പനയെന്ന് കുറ്റപത്രം

കൊക്കെയ്ന്‍ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസില്‍ യുവനടന്‍ ഷൈന്‍ ടോം Kochi, Police, Arrest, Ernakulam, Goa, Actor, Kerala,
കൊച്ചി: (www.kvartha.com 30.03.2015) കൊക്കെയ്ന്‍ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസില്‍ യുവനടന്‍ ഷൈന്‍ ടോം ചാക്കോ അടക്കമുള്ള അഞ്ചു പ്രതികള്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

പ്രതികളുടെ ലക്ഷ്യം കഞ്ചാവ് വില്‍പനയാണെന്ന് കാണിച്ചാണ് കുറ്റപത്രം സമര്‍പിച്ചത്.
എറണാകുളം സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഫ്രാന്‍സിസ് ഷെല്‍ബിയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഷൈനിനെ കൂടാതെ രേഷ്മ രംഗസ്വാമി, സഹസംവിധായിക ബ്‌ളെസി സില്‍വസ്റ്റര്‍, ടിന്‍സി മാത്യൂ, സ്‌നേഹ ബാബു എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മറ്റ് മൂന്ന് പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം പിന്നീട് സമര്‍പ്പിക്കും.

കൊക്കെയ്ന്‍ കൈവശം വയ്ക്കല്‍, ഉപയോഗിക്കല്‍, വില്‍പന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് .പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. പ്രതികള്‍ക്കു മയക്കുമരുന്നു ഗോവയില്‍ നിന്നെത്തിച്ചു നല്‍കിയ നൈജീരിയന്‍ പൗരന്‍ ഒക്കോവെ ചീഗോസി കോളിന്‍സ് ,കൊക്കെയ്ന്‍ കേസിലെ ഒന്നാംപ്രതി രേഷ്മ രംഗസ്വാമിക്ക് ഒക്കോവെയെ പരിചയപ്പെടുത്തിക്കൊടുത്ത പൃഥ്വീരാജ്, ജസ്ബീര്‍ സിംഗ് എന്നിവര്‍ക്കെതിരെയുള്ള കുറ്റപത്രമാണ് പിന്നീട് സമര്‍പ്പിക്കുക. ഇവരെല്ലാം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Charge sheet filed in cocaine case, Kochi, Police, Arrest, Ernakulam, Goa, Actorതൃശൂരില്‍ ശോഭാഫ് ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച്
കൊലപ്പെടുത്തിയ കേസിലെ പ്രതിയും വിവാദ വ്യവസായിയുമായ മുഹമ്മദ് നിഷാമിന്റെ കൊച്ചി കടവന്ത്രയിലെ ഫ് ളാറ്റില്‍ നിന്നും ജനുവരി 31നാണ് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള  അഞ്ചു പ്രതികളെയും പോലീസിന്റെ പിടികൂടിയത്.

പിടിക്കപ്പെടുമ്പോള്‍ അഞ്ചുപ്രതികളും മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രതികളുടെ രക്തപരിപരിശോധനയില്‍ ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നാണ് മനസിലായത്. ഇത് പോലീസിന് വലിയ തിരിച്ചടിയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Charge sheet filed in cocaine case, Kochi, Police, Arrest, Ernakulam, Goa, Actor, Kerala.

Post a Comment