Follow KVARTHA on Google news Follow Us!
ad

ഫൈനലില്‍ കിവീസ് വീണു; കിരീടം ഓസീസിന്

കറുത്തകുതിരകളെ നിഷ്പ്രഭരാക്കി ഓസീസിന് 5-ാം ലോക കപ്പ് കിരീടം. മക്കല്ലം അടക്കമുള്ള Sports, Cricket, Australia, New Zealand
സിഡ്‌നി: (www.kvartha.com 29.03.2015) കറുത്തകുതിരകളെ നിഷ്പ്രഭരാക്കി ഓസീസിന് 5-ാം ക്രിക്കറ്റ് ലോക കപ്പ് കിരീടം. മക്കല്ലം അടക്കമുള്ള കിവീസിന്റെ ബാറ്റിംഗ് നിര ഫൈനലില്‍ തകര്‍ന്നടിഞ്ഞു. 183 എന്ന ചെറിയ വിജയലക്ഷ്യമാണ് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ഓസീസിന് സമ്മാനിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് വിജയലക്ഷ്യത്തിലേക്കെത്താന്‍ 33.1 ഓവര്‍ മാത്രമേ വേണ്ടിവന്നുള്ളൂ. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ ലക്ഷ്യം മറികടന്നു.

വിടവാങ്ങല്‍ മത്സരമായിരുന്ന ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്. അത് ഗംഭീരമാക്കുന്ന ഇന്നിംഗ്‌സായിരുന്നു (74) ക്ലാര്‍ക്ക് മെല്‍ബണിന് സമ്മാനിച്ചത്. സ്റ്റീവ് സ്മിത്ത് (56 നോട്ടൗട്ട്), ഡേവിഡ് വാര്‍ണര്‍ (45) എന്നിവരും തിളങ്ങിയതോടെ കങ്കാരുക്കള്‍ കിരീടം അനായാസം കൈപിടിയിലൊതുക്കി.

അപരാജിതരായ 11-ാം ലോക കപ്പിന്റെ ഫൈനലിലെത്തിയ കിവീസിനായിരുന്നു ലോക കപ്പില്‍ മുന്‍തൂക്കം. എന്നാല്‍ കിവീസിന്റെ പ്രതീക്ഷകളെയെല്ലാം അപ്പാടെ ക്ലീന്‍ ബൗള്‍ഡാക്കി ഓസീസ് പേസ് നിര മെല്‍ബണില്‍ സംഹാരതാണ്ഡവമാടി. ആദ്യം തന്നെ ആക്രമിച്ചു കളിച്ച് ഓസീസിനെ സമ്മര്‍ദത്തിലാക്കാനായിരുന്നു ബ്രണ്ടന്‍ മക്കല്ലത്തിന്റെ പ്ലാനിംഗ്. പക്ഷേ അതെല്ലാം മുന്‍കൂട്ടി കണ്ട ഓസീസ് അതിന് തക്ക ബൗളിംഗ് തന്ത്രങ്ങള്‍ പുറത്തെടുത്തു. നേരിട്ട മൂന്നാം പന്തില്‍ പൂജ്യനായി മക്കലം ക്ലീന്‍ ബൗള്‍ഡ്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ റോക്കറ്റ് പന്തിനെ ഒന്നു തൊടാന്‍ പോലും മക്കല്ലത്തിനായില്ല.

സ്‌കോര്‍ ബോര്‍ഡ് 33 ല്‍ എത്തി നില്‍ക്കെ ഗുപ്തിലും 39ല്‍ വില്യംസണും കൂടാരം കയറി. നാലാം വിക്കറ്റില്‍ ടെയ്‌ലര്‍ (40) - ഇല്ലിയറ്റ് (83) സഖ്യം 111 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതാണ് കിവീസിനെ വലിയ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 33 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് കിവീസ് അവസാന ആറ് വിക്കറ്റുകള്‍ നഷ്ടമായത്. കിവീസിന്റെ മൂന്ന് വിക്കറ്റുകളെടുത്ത ജെയിംസ് ഫോക്ക്‌നറാണ് മാന്‍ ഓഫ് ദ മാച്ച്. 22 വിക്കറ്റുമായി മിച്ചല്‍ സ്റ്റാര്‍ക്ക് മാന്‍ ഓഫ് ദ സീരീസ് ആയി.

1987ലാണ് ഓസീസിന്റെ ആദ്യ ലോക ക്രിക്കറ്റ് കിരീട നേട്ടം. പിന്നീട് 1999, 2003, 2007 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഓസീസ് കിരീടം ചൂടി. ഈ 12 വര്‍ഷങ്ങളില്‍ ഓസീസിന്റെ പ്രതാഭ കാലമായിരുന്നു. 2011 ലോകകപ്പ് ആകുമ്പേഴേക്കും പഴയ ഓസീസായിരുന്നില്ല അവര്‍. തോല്‍വികളില്‍ നിന്നും തോല്‍വികളിലേക്ക് കൂപ്പുകുത്തിയ മഞ്ഞപ്പട 2011 ലോക കപ്പിന് ശേഷം നഷ്ടപ്രതാഭം വീണ്ടെടുക്കാനുള്ള കഠിന പരിശ്രമത്തിലായിരുന്നു. 2015 ലോക കപ്പില്‍ അവര്‍ വീണ്ടും തിരിച്ചുവന്നു. അതെ, മഞ്ഞപ്പട വീണ്ടും പുല്‍ മൈതാനും അടക്കിഭരിക്കാന്‍ പോകുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം



Keywords: Sports, Cricket, Australia, New Zealand, Australia on course for fifth title. 

Post a Comment