Follow KVARTHA on Google news Follow Us!
ad

ധോണിയും ബിജെപിയില്‍ ചേക്കേറുന്നു?

കഴിഞ്ഞദിവസം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര New Delhi, Politics, Cricket Test, Report, National,
ഡെല്‍ഹി: (www.kvartha.com 01.01.2015) കഴിഞ്ഞദിവസം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നതായി റിപോര്‍ട്ട്. അപ്രതീക്ഷിതമായി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണിയെ ബി ജെ പിയില്‍ ചേര്‍ക്കാന്‍ ശ്രമം തുടങ്ങിയതായുള്ള വാര്‍ത്തകളാണ് പുറത്തുവന്നത്.

നേരത്തെ ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച ധോണിക്ക് രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ തന്റെ റാഷ്ട്രീയ ചായ് വ് വ്യക്തമാക്കിയിട്ടില്ലാത്ത ധോണി വികാസ് മോര്‍ച്ചയുടെ വാഗ്ദാനം നിരസിക്കുകയായിരുന്നു. താന്‍ ഇപ്പോള്‍ രാഷ്ട്രീയത്തിലേക്കില്ലെന്നായിരുന്നു ധോണിയുടെ മറുപടി. എന്നാല്‍ ഇപ്പോള്‍ ഝാര്‍ഖണ്ഡില്‍ അധികാരം പിടിച്ചെടുത്ത ബിജെപി ധോണിയെ കൂടി തങ്ങള്‍ക്ക് കിട്ടിയാല്‍ കൂടുതല്‍ ജനപിന്തുണ നേടിയെടുക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ്. അതേസമയം ധോണി ബിജെപിയില്‍ ചേരുന്ന കാര്യത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.

ധോണിയുടെ മൂത്ത സഹോദരന്‍ നരേന്ദ്ര സിങ് ധോണി ബിജെപിയില്‍ അംഗത്വം എടുത്തിട്ടുണ്ട്. ധോണി ബിജെപിയില്‍  ചേര്‍ന്നാല്‍ അദ്ദേഹത്തിന് രാജ്യസഭ സീറ്റ് നല്‍കാനാണ് തീരുമാനം. നിലവില്‍ ഒരു രാജ്യസഭ സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണ്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും മാത്രമാണ് ധോണി  വിരമിച്ചിട്ടുള്ളത്.  ഏകദിനത്തിലും ട്വന്റി ട്വന്റിയിലും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.  ഈ സാഹചര്യത്തില്‍ രാഷ്ട്രീയത്തിലേക്ക് ഇപ്പോള്‍ ചുവടുറപ്പിക്കില്ലെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

Will Dhoni Also Join BJP ?, New Delhi, Politics, Cricket Test, Report

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Will Dhoni Also Join BJP ?, New Delhi, Politics, Cricket Test, Report, National.

Post a Comment