Follow KVARTHA on Google news Follow Us!
ad

വീടിനുമുന്നിലെ പാതയോരത്ത് മഞ്ഞുകട്ടകളുടെ കൂമ്പാരം; ജോണ്‍ കെറിയില്‍ നിന്ന് 50 ഡോളര്‍ പിഴ ഈടാക്കി

സ്വന്തം വീടിനുമുന്നിലെ ഐസ് കട്ടകള്‍ നീക്കം ചെയ്യാതെ വച്ച യു എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിക്ക് നഷ്ടമായത് 3100 രൂപ. ബോസ്റ്റണ്‍ Washington, America, Snow Fall, Home, Saudi Arabia, Condolence, King, Barack Obama, Report, Visit, World
വാഷിംങ്ടണ്‍: :(www.kvartha.com 30/01/2015)  കനത്ത മഞ്ഞ് കാറ്റിനെത്തുടര്‍ന്ന് സ്വന്തം വീടിനുമുന്നിലെ പാതയോരത്തുണ്ടായ മഞ്ഞ് കട്ടകള്‍ നീക്കം ചെയ്യാതിരുന്ന യു എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയില്‍ നിന്ന് അധികൃതര്‍ 50 ഡോളര്‍ പിഴ ഈടാക്കി. ബോസ്റ്റണ്‍ പട്ടണത്തെ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരാണ് കെറിയുടെ വീടിനുമുന്നില്‍ നിന്ന് മഞ്ഞു കട്ടകള്‍ നീക്കം ചെയ്യാത്തതിനെത്തുടര്‍ന്ന് പിഴ ഈടാക്കിയത്.

Washington, America, Snow Fall, Home, Saudi Arabia, Condolence, King, Barack Obama, Report, Visit, Worldവ്യാഴാഴ്ചയായിരുന്നു സംഭവം. കനത്ത മഞ്ഞുകാറ്റ് വീശിയതിനെത്തുടര്‍ന്നായിരുന്നു പിങ്ക്‌നീ തെരുവിന്റെ അരികിലായി സ്ഥിതി ചെയ്യുന്ന  ബെക്കണ്‍ ഹില്ലിലെ കെറിയുടെ വസതിയ്ക്ക് മുന്നില്‍ മഞ്ഞുകട്ടകള്‍ വീണുകിടന്നതെന്നും ഇത്  നീക്കം ചെയ്യാത്തതിനെത്തുടര്‍ന്നാണ് പിഴ ഈടാക്കിയതെന്നും ബോസ്റ്റണ്‍ ഗ്ലോബ് റിപോര്‍ട്ട് ചെയ്യുന്നു.

പിഴയടക്കാനായി അധികൃതര്‍ ആവശ്യപ്പെട്ട മാത്രയില്‍ത്തതന്നെ കെറി അതിനു സന്നദ്ധനായതായി കെറിയുടെ വക്താവ് ഗ്ലെന്‍ ജോണ്‍സണ്‍ അറിയിച്ചു.

എന്നാല്‍ മഞ്ഞുകട്ടകള്‍ വീടിനുമുന്നില്‍ കുമിഞ്ഞുകൂടുന്ന സമയത്ത് അദ്ദേഹം,പ്രസിഡന്റ് ഒബാമയ്‌ക്കൊപ്പം സൗദി അറേബ്യയിലായിരുന്നു. സൗദി രാജാവിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നതിനുവേണ്ടിയാണ് കെറി സൗദിയിലേക്ക് പോയത്.

രാജ്യഭരണാധികാരിയില്‍ നിന്ന് പിഴ ഈടാക്കിയ സംഭവം പൊതുജനങ്ങള്‍ക്കുള്ള താക്കീതാണെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു.
Also Read:
കാണാതായ യുവതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി
Keywords: Washington, America, Snow Fall, Home, Saudi Arabia, Condolence, King, Barack Obama, Report, Visit, World

Post a Comment