Follow KVARTHA on Google news Follow Us!
ad

ഹരിയാനയില്‍ വന്‍ ക്ഷേത്ര കവര്‍ച്ച ; ലക്ഷങ്ങള്‍ വിലമതിക്കുന്ന 10 വിഗ്രഹങ്ങള്‍ മോഷണം പോയി

ഹരിയാനയിലെ ഗുഡ്ഗാവിലെ ക്ഷേത്രങ്ങളില്‍ വന്‍ കവര്‍ച്ച. ലക്ഷങ്ങള്‍ വിലമതിക്കുന്ന പNew Delhi, Police, Compensation, National,
ഡെല്‍ഹി: (www.kvartha.com 01.01.2015) ഹരിയാനയിലെ ഗുഡ്ഗാവിലെ ക്ഷേത്രങ്ങളില്‍ വന്‍ കവര്‍ച്ച. ലക്ഷങ്ങള്‍ വിലമതിക്കുന്ന പത്ത് വിഗ്രഹങ്ങളാണ് ക്ഷേത്രങ്ങളില്‍ നിന്നും മോഷണം പോയത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഹരിയാന പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചു. മോഷ്ടാക്കളെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നും അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ഗുഡ്ഗാവിലെ സിഖോര്‍പൂര്‍ ഗ്രാമത്തിലെ പുരാതന സിദ്ധനാഥ് തീര്‍ത്ഥ ക്ഷേത്രത്തില്‍ വ്യാഴാഴ്ച രാവിലെയാണ് കവര്‍ച്ച നടന്നത്. ക്ഷേത്രത്തിന്റെ ചുമര്‍ കുത്തിപ്പൊളിച്ച്  അകത്ത് കടന്ന മോഷ്ടാക്കള്‍ ആദിനാഥ് ദേവന്റെയും പ്രശാന്ത് ദേവന്റെയും വെള്ളിയില്‍ പണികഴിപ്പിച്ച വിഗ്രഹങ്ങളുള്‍പ്പെടെ പത്ത് വിഗ്രഹങ്ങള്‍ മോഷ്ടിക്കുകയുണ്ടായി.

കൂടാതെ ക്ഷേത്രത്തിനകത്തുണ്ടായിരുന്ന സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത പൂജാ ഉപകരണങ്ങളും പണവും മോഷണം പോയിട്ടുണ്ട്. തൊട്ടടുത്തുള്ള ധ്യാന്‍ കേന്ദ്ര ക്ഷേത്രത്തിലും മോഷണം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.  മറ്റൊരു ക്ഷേത്രത്തിന്റെ ഗേറ്റ് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അവിടെ സൂക്ഷിച്ചിരുന്ന അമൂല്യമായ രത്‌നവും കവര്‍ന്നിട്ടുണ്ട്.  മോഷ്ടാക്കളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

Robbers strike at ancient temple rob 10 idols valuables, New Delhi, Police

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ആബിദ് വധം: ഗൂഢാലോചനയില്‍ പങ്കെടുത്ത 3 പ്രതികള്‍ കൂടി അറസ്റ്റില്‍

Keywords: Robbers strike at ancient temple rob 10 idols valuables, New Delhi, Police, Compensation, National.

Post a Comment