Follow KVARTHA on Google news Follow Us!
ad

വിജയമോഡിയില്‍ ഓണ്‍ലൈന്‍ വിസകള്‍

Online, Visa, Narendra Modi, മോഡിഗവണ്‍മെന്റിന് ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ്. വിനോദസഞ്ചാരമേഖലയുടെ വികസനം ലക്ഷ്യമിട്ടുക്കൊണ്ട് കേന്ദ്രഗവണ്‍മെന്റ് തുടങ്ങിയ Central Government, Travel & Tourism, Government, America, Australia, Israel, New Delhi, Mumbai, Bangalore, chennai, National
ന്യൂഡല്‍ഹി: (www.kvartha.com 01.01.2015)  മോഡിഗവണ്‍മെന്റിന് ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ്. വിനോദസഞ്ചാരമേഖലയുടെ വികസനം ലക്ഷ്യമിട്ടുക്കൊണ്ട് കേന്ദ്രഗവണ്‍മെന്റ് തുടങ്ങിയ ഓണ്‍ലൈന്‍ വിസാസംവിധാനം വന്‍ഹിറ്റിലേക്ക്. വിദേശസഞ്ചാരികള്‍ക്കായി കേന്ദ്രഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ ഇ- വിസാസമ്പ്രദായം തുടക്കത്തില്‍ത്തന്നെ വലിയ വിജയമായിത്തീര്‍ന്നിരിക്കുകയാണ്. ഒരു മാസം കൊണ്ട് ഓണ്‍ലൈനിലൂടെ ഗവണ്‍മെന്റ് പുറത്തിറക്കിയത് 22000 വിസകള്‍. ഇത് ജനുവരി മുതല്‍ നവംബര്‍ വരെയുള്ള പതിനൊന്ന് മാസ കാലയളവില്‍ പുറത്തിറക്കിയ 24963 സാധാരണവിസകള്‍ക്കടുത്തെത്തി നില്‍ക്കുന്നുവെന്നത് ഇ-വിസയ്ക്ക് വിദേശികള്‍ നല്‍കിയ സ്വീകാര്യതയെ സൂചിപ്പിക്കുന്നു.

നവംബര്‍ 271നായിരുന്നു സര്‍ക്കാര്‍ ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേഷ(ഇ ടി എ)ന്റെ സഹായത്തോടു കൂടി ഇ- വിസ സംവിധാനം നിലവില്‍ വരുത്തുന്നത്. ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം 22000 ഇ- വിസകള്‍ നല്‍കാന്‍ ഗവണ്‍മെന്റിന് സാധിച്ചിട്ടുണ്ട്. അതായത് സാധാരണവിസയില്‍ ഇന്ത്യയിലേക്കെത്തിയവരെക്കാളും നാല്‍പത്തൊന്ന് ശതമാനം വര്‍ധനവ് ഇ- വിസയിലൂടെ സംഭവിച്ചിട്ടുണ്ട്. കൂടുതല്‍ വിദേശസഞ്ചാരികള്‍ ഓണ്‍ലൈന്‍ വിസാസമ്പ്രദായത്തിലൂടെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിന്റെ സൂചനകളാണ് ഈ വിജയമെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നത്.

ആദ്യഘട്ടത്തില്‍ അമേരിക്ക, ആസ്‌ത്രേലിയ,ജപ്പാന്‍, ഇസ്രായേല്‍ തുടങ്ങി നാല്‍പത്തിമൂന്ന് രാജ്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഇ-വിസയുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ,കൊച്ചി, ഗോവ, ഹൈദരാബാദ്, കൊല്‍ക്കത്ത, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളിലൂടെയാണ് വിദേശീകള്‍ക്ക് ഈ സൗകര്യം നല്‍കുന്നത്‌
Online, Visa, Narendra Modi, Central Government, Travel & Tourism, Government, America, Australia, Israel, New Delhi, Mumbai, Bangalore, chennai, National

Also Read: 
വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു

Keywords: Online, Visa, Narendra Modi, Central Government, Travel & Tourism, Government, America, Australia, Israel, New Delhi, Mumbai, Bangalore, chennai, National

Post a Comment