Follow KVARTHA on Google news Follow Us!
ad

പുതിയ വര്‍ഷത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മോഡിയുടെ മിഷന്‍ എംപവര്‍മെന്റ്; ചുമതല നഖ് വിക്ക്, ആദ്യം കേരളത്തില്‍

മതം മാറിയവരെ തിരിച്ചു പരിവര്‍ത്തിപ്പിക്കുന്നത് രാജ്യത്തെ ന്യൂനപക്ഷ മതവിഭാഗങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ടെങ്കിലും Thiruvananthapuram, Kerala, Narendra Modi, Mukhtar Abbas Naqvi, Twitter, Budget, Prime Minister, States,
തിരുവനന്തപുരം: (www.kvartha.com 01.01.2015) മതം മാറിയവരെ തിരിച്ചു പരിവര്‍ത്തിപ്പിക്കുന്നത് രാജ്യത്തെ ന്യൂനപക്ഷ മതവിഭാഗങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അവരെ അങ്ങനെയങ്ങു വിഷമിപ്പിക്കാന്‍ മോഡി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലത്രേ. അതിന് രംഗത്ത് ഇറക്കുന്നത് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വിയെയാണ്.

ന്യൂനപക്ഷകാര്യ ക്യാബിനറ്റ് മന്ത്രി നജ്മ ഹെപ്ത്തുല്ലയെ ഇറക്കിയാല്‍ കൂടുതല്‍ കുഴപ്പമാകുമെന്ന് തിരിച്ചറിഞ്ഞുകൂടിയാണ് ഇതെന്നാണു സൂചന. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പദ്ധതികള്‍ വേണ്ടെന്ന് പ്രഖ്യാപിച്ച് തുടക്കത്തില്‍തന്നെ പുലിവാല് പിടിച്ചിരിക്കുകയാണ് നജ്മ എന്നതാണു കാരണം. ന്യൂനപക്ഷങ്ങളെ ഒന്നു തോണ്ടിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രീതി കിട്ടുമെന്നു പ്രതീക്ഷിച്ചായിരുന്നു അവരുടെ പ്രസ്താവന. പക്ഷേ, പ്രധാനമന്ത്രി പദവിയില്‍ ഇരുന്നുകൊണ്ട് മോഡി തല്‍ക്കാലം അത്തരം പ്രകോപനങ്ങളെയൊന്നും പ്രോല്‍സാഹിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണു വിവരം.

മിഷന്‍ എംപവര്‍മെന്റ് (ശാക്തീകരണ ദൗത്യം) എന്നു പേരിട്ടിരിക്കുന്ന ന്യൂനപക്ഷാനുകൂല പദ്ധതിയുമായാണ് നഖ്വിയുടെ വരവ്. ന്യൂനപക്ഷങ്ങള്‍ ഏറ്റവും സംഘടിതരായ കേരളത്തില്‍തന്നെ ഇതിനു തുടക്കമിടാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. അതിന്റെ ഭാഗമായി ജനുവരി മൂന്ന് ശനിയാഴ്ച നഖ് വി എറണാകുളത്തെത്തും. ശാക്തീകരണ ദൗത്യം എങ്ങനെയാകണം എന്നതിന്റെയും നിലവില്‍ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി സംബന്ധിച്ചുമുള്ള ഉന്നതതല അവലോകനമാണ് ഉദ്ദേശിക്കുന്നത്.

ന്യൂനപക്ഷ വിഭാഗങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും അവരെ സാമൂഹ്യവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായി ശാക്തീകരിക്കുന്നതിനുമാണ് പുതിയ മിഷന്‍ ലക്ഷ്യമിടുന്നത്. അതേസമയം ഈ ദിശകളിലെല്ലാം നേരത്തേതന്നെ ശാക്തീകരിക്കപ്പെട്ടുകഴിഞ്ഞ കേരളത്തിലെ ന്യൂനപക്ഷങ്ങളെ ഉന്നംവയ്ക്കുന്നത് ബിജെപിയുടെ പുതിയ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്നാണു വിലയിരുത്തപ്പെടുന്നത്. എന്നാല്‍ രാഷ്ട്രീയ അജന്‍ഡകളൊന്നുമില്ലാത്ത ശാക്തീകരണ ദൗത്യം മാത്രമാണ് ഇതെന്നാണ് നഖ്വിയുടെ വിശദീകരണം.

രാജ്യത്തെ ജനസംഖ്യയില്‍ വലിയൊരു ഭാഗമുള്ള മതന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കാനും അവരില്‍ ആത്മവിശ്വാസം വളര്‍ത്താനുമാണ് പദ്ധതിയെന്നും അദ്ദേഹം വിശദീകരിക്കുന്നു. എല്ലാവരുടെയും വികസനത്തിലും സമൃദ്ധിയിലുമാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ശ്രമിക്കുന്നതും അതിനുവേണ്ടിത്തന്നെ എന്നുമുണ്ട് വിശദീകരണം. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുമ്പ് എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം യോഗങ്ങള്‍ നടത്തി ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ക്ക് പുതിയ ദിശാബോധം നല്‍കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദേശമെന്ന് അറിയുന്നു. കേരളം കഴിഞ്ഞാല്‍ അടുത്തതായി നഖ്വി തെലുങ്കാനയിലാണ് പോവുക. '' ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതികളുടെ ഗുണഫലങ്ങള്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹതയുള്ളവര്‍ക്ക് തന്നെയാണ് ലഭിക്കുന്നതെന്ന് ഉറപ്പുവരുത്തുക എന്ന ശ്രമകരമായ വെല്ലുവിളിയാണ് ഈ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്'' ട്വിറ്ററില്‍ നഖ്വി പറയുന്നു.
Thiruvananthapuram, Kerala, Narendra Modi, Mukhtar Abbas Naqvi, Twitter, Budget, Prime Minister, States,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
വ്യാജ മണല്‍ പാസ്: സൂത്രധാരന്‍ റഫീഖ് കേളോട്ട് ഗള്‍ഫിലേക്ക് കടക്കുന്നതിനിടെ പിടിയില്‍

Keywords: Thiruvananthapuram, Kerala, Narendra Modi, Mukhtar Abbas Naqvi, Twitter, Budget, Prime Minister, States, Modi's mission empowerment for minorities; beginning at Kerala.

Post a Comment