Follow KVARTHA on Google news Follow Us!
ad

എത്ര കോടികള്‍ തന്നാലും ബെയ്‌ലിനെ വില്‍ക്കില്ലെന്ന് റയല്‍

എത്ര കോടി നല്‍കാമെന്ന് പറഞ്ഞാലും ഫുട്‌ബോള്‍ ഇതിഹാസം ഗരേത് ബെയ്‌ലിനെ News, Media, Record, Football Player, World,
മാഡ്രിഡ്: (www.kvartha.com 01.01.2015) എത്ര കോടി നല്‍കാമെന്ന് പറഞ്ഞാലും ഫുട്‌ബോള്‍ ഇതിഹാസം ഗരേത് ബെയ്‌ലിനെ വില്‍ക്കാന്‍ തങ്ങള്‍ ഒരിക്കലും തയ്യാറല്ലെന്ന് റയല്‍ മാഡ്രിഡ്. വേഗതയും പന്തടക്കവും കൃത്യതയും കൊണ്ട് ലോകഫുട്‌ബോളിനെ അമ്പരപ്പിച്ച വെയില്‍സിന്റെ താരമാണ് ഗരേത് ബെയ്ല്‍. ബെയില്‍ ജനുവരിയില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ മാഞ്ചസ്റ്ററിലേക്ക് പോകുമെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരെസ് .

ബെയ്‌ലിനെ വില്‍ക്കുമെന്ന വാര്‍ത്ത വെറും ഊഹാപോഹം മാത്രമാണ്. ഇതുവരെ ബെയിലിനെ ആവശ്യപ്പെട്ട് ആരും തന്നെ ക്ലബ്ബുമായി ബന്ധപ്പെട്ടിട്ടില്ല. ക്രിസ്റ്റ്യാനോയെ പോലെത്തന്നെ  റയലിന്റെ അവിഭാജ്യ ഘടകമാണ് ബെയില്‍. അതുകൊണ്ടുതന്നെ ബെയില്‍ മാഞ്ചസ്റ്ററിലേക്ക് പോകുന്നുവെന്നുള്ള വാര്‍ത്തകള്‍ അടഞ്ഞ അധ്യായമാണെന്നും  പെരസ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം മാഞ്ചസ്റ്റിറില്‍ ചേക്കേറുന്നതായുള്ള  വാര്‍ത്ത ബെയിലും നിഷേധിച്ചിട്ടുണ്ട്. റയലിനു വേണ്ടി  കളിക്കുന്നതില്‍ താന്‍ സംതൃപ്തനാണെന്നും 2019 വരെ ക്ലബുമായി കരാര്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ടോട്ടന്‍ഹാമില്‍ നിന്നും 2013ല്‍ റെക്കോര്‍ഡ് തുക നല്‍കിയാണ് ബെയിലിനെ റയല്‍ റാഞ്ചിയത്.

കഴിഞ്ഞ സീസണില്‍ റയലിന് വേണ്ടി 22 തവണ ഗോളടിച്ച ബെയില്‍ ഇത്തവണ 11 ഗോളുകള്‍ നേടിയിട്ടുണ്ട്. ആദ്യവര്‍ഷം തന്നെ ക്ലബ്ബിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ ബെയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പുതിയ സീസണില്‍ ക്രിസ്റ്റ്യാനോ ബെയില്‍ സഖ്യം റയല്‍ മാഡ്രിഡില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. സപ്തംബറിന് ശേഷം ഒരു കളിയില്‍ മാത്രമാണ് ടീം തോറ്റത്.
Gareth Bale: Real Madrid forward will never leave - Florentino Perez, News,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ആബിദ് വധം: ഗൂഢാലോചനയില്‍ പങ്കെടുത്ത 3 പ്രതികള്‍ കൂടി അറസ്റ്റില്‍

Keywords: Gareth Bale: Real Madrid forward will never leave - Florentino Perez, News, Media, Record, Football Player, World.

Post a Comment