Follow KVARTHA on Google news Follow Us!
ad

അക്രമകേസില്‍ ഒളിവില്‍ കഴിയുന്ന കെ.എസ്.യു നേതാവ് ഗാന്ധി സ്മൃതി വേദിയില്‍

അക്രമണ കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനാല്‍ പോലിസ് 'തെരയുന്ന' കെ.എസ്.യു നേതാവ് Thodupuzha, Idukki, Kerala, Youth, Congress, Leader, Accused, Police, Investigates, Niyas Koorappilli
തൊടുപുഴ: (www.kvartha.com 30/01/2015) അക്രമണ കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനാല്‍ പോലിസ് 'തെരയുന്ന' കെ.എസ്.യു നേതാവ് ഗാന്ധി മാര്‍ഗത്തിന്റെ മഹത്വം ഉദ്‌ബോധിപ്പിച്ച് മഹാത്മാ ഗാന്ധി അനുസ്മരണ വേദിയില്‍. നിരവധി കേസുകളിലെ പ്രതിയായ കെ.എസ്.യു മുന്‍ ജില്ലാപ്രസിഡന്റ് നിയാസ് കൂരാപ്പിള്ളിയാണ് വെളളിയാഴ്ച തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മാനവ സംഗമത്തില്‍ പങ്കെടുത്തത്.

പോലീസുകാര്‍ നോക്കി നില്‍ക്കെയാണ് മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം നിയാസ് വേദി പങ്കിട്ടത്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായാണ് സംഗമം നടത്തിയത്.

ഗാന്ധിസ്‌ക്വയറില്‍ നടന്ന പുഷ്പാര്‍ച്ചനയിലും ഇദ്ദേഹം സംബന്ധിച്ചു. ഡി.സി.സി. പ്രസിഡന്റ് റോയി .കെ. പൗലോസ്, ബ്ലോക്ക് പ്രസിഡന്റ് ടി ജെ ജോസഫ്, യു.ഡി.എഫ്. ചെയര്‍മാന്‍ എസ് അശോകന്‍, കെ .വി സിദ്ധാര്‍ഥന്‍, ജോണ്‍ നെടിയപാല, സി. പി മാത്യു തുടങ്ങിയവര്‍ക്കൊപ്പമാണ് പോലിസിനു കണ്‍മുന്നില്‍ ഇദ്ദേഹമെത്തിയത്. ഇതുസംബന്ധിച്ച വാര്‍ത്ത എല്ലാ പത്ര ഓഫിസുകളിലുമെത്തിക്കാന്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ മറന്നുമില്ല. വിഭാഗീയതയെ തുടര്‍ന്ന് കെ.എസ്.യു. പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചതിലും സഹപ്രവര്‍ത്തകനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച സംഭവത്തിലും നിയാസ് ഉള്‍പ്പടെ അഞ്ചോളം പ്രവര്‍ത്തകര്‍ക്കെതിരേ തൊടുപുഴ പോലിസ് കേസെടുത്തിരുന്നു.

ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി ജാമ്യം തള്ളി. ഇതിന് ശേഷം നിയാസ് കൂരാപ്പിള്ളി ഉള്‍പ്പടെയുള്ളവര്‍ ഒളിവിലാണെന്നാണ് പോലിസ് ഭാഷ്യം. ഈ സംഭവങ്ങളുടെ പേരിലാണ് നിയാസിനെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Thodupuzha, Idukki, Kerala, Youth, Congress, Leader, Accused, Police, Investigates, Niyas Koorappilli. 

Post a Comment