Follow KVARTHA on Google news Follow Us!
ad

പുതുവത്സര ആഘോഷങ്ങള്‍ക്കിടെ യുവതിയെ പൂര്‍വ കാമുകന്‍ വെടിവെച്ച് കൊന്നു

ഫ്രാന്‍സില്‍ പുതുവത്സര ആഘോഷങ്ങള്‍ക്കിടെ കാമുകിയെ പൂര്‍വ കാമുകന്‍ വെടിവെച്ച് കൊന്നു. Gun attack, Woman., Injured, Suicide, World,
പാരിസ്: (www.kvartha.com 01.01.2015) ഫ്രാന്‍സില്‍ പുതുവത്സര ആഘോഷങ്ങള്‍ക്കിടെ കാമുകിയെ പൂര്‍വ കാമുകന്‍ വെടിവെച്ച് കൊന്നു. ഫ്രാന്‍സിലെ അറാസില്‍ ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്ന കാമുകിയെയാണ് യുവാവ് കൊലപ്പെടുത്തിയത്. താനുമായുള്ള ബന്ധം ഉപേക്ഷിച്ച യുവതി പുതുവത്സരാഘോഷത്തില്‍ പങ്കെടുത്തതിലുള്ള വിരോധത്തിലാണ് യുവാവിന്റെ ആക്രമണം.

യുവതിയുമായി പിണങ്ങിയതിനെ തുടര്‍ന്ന് മുപ്പതുകാരനായ യുവാവ് ഏറെ മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. കാമുകിയെ വെടിവെച്ച ശേഷം കലിയടങ്ങാത്ത യുവാവ് പാര്‍ടിയില്‍ പങ്കെടുത്ത  ആളുകള്‍ക്ക് നേരെയും  തുരുതുരെ വെടിയുതിര്‍ത്തു. സംഭവത്തില്‍ രണ്ട് പേര്‍ മരിയ്ക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തിനുശേഷം കാമുകന്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. യുവാവിന്റെ മൃതദേഹം കാറിനുള്ളില്‍ നിന്നും കണ്ടെടുത്തു. മരിച്ച രണ്ട് പേരും അന്‍പത് വയസ് പ്രായമുള്ളവരാണ് .

Ex-lover kills three at New Year party in France: Police, Gun attack, Woman.,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
വിനോദയാത്രാസംഘത്തിലെ യുവാക്കള്‍ പെട്രോള്‍ പമ്പ് ജീവനക്കാരെ അടിച്ചുപരിക്കേല്‍പിച്ചു

Keywords: Ex-lover kills three at New Year party in France: Police, Gun attack, Woman, Injured, Suicide, World.

Post a Comment