Follow KVARTHA on Google news Follow Us!
ad

വിഷാദരോഗി രണ്ടു കുട്ടികളെയടക്കം ഏഴുപേരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

വിഷാദരോഗിയായ പുരുഷന്‍ രണ്ടു കുട്ടികളടക്കം ഏഴു പേരെ കൊലപ്പെടുത്തിയതായുള്ള വിവരങ്ങള്‍ പശ്ചിമ കാനഡയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ Depression, man, Killed, Children, Cities, Police, investigation-report, Gun attack, World
കാനഡ: (www.kvartha.com 01/01/2015) വിഷാദരോഗിയായ പുരുഷന്‍ രണ്ടു കുട്ടികളടക്കം ഏഴു പേരെ കൊലപ്പെടുത്തിയതായുള്ള വിവരങ്ങള്‍ പശ്ചിമ കാനഡയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച പുറത്തുവിട്ടു. കൊല നടത്തിയതിനുശേഷം ഇയാള്‍ ആത്മഹത്യ ചെയ്തതായാണ് പോലീസിന്റെ റിപ്പോര്‍ട്ടുകള്‍. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായാണ് ഇയാള്‍ കൊലകള്‍ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. എഡ്മണ്ടണ്‍ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് ഇയാള്‍ കൊലകളെല്ലാം നടത്തിയിരിക്കുന്നത്.

വിയറ്റ്‌നാം ജനിച്ച് വളരെക്കാലമായി കാനഡയില്‍ ജീവിക്കുന്ന ആളാണ് കൊലകള്‍ നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ക്രിമിനല്‍ സ്വഭാവമുള്ളയാളാണ് ഇയാളെന്നും പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

തിങ്കളാഴ്ച പട്ടണത്തിലെ ഒരു വീട്ടില്‍ ചെന്ന് മുപ്പതുക്കാരിയായ സിന്‍ഡി ഡുറോങ് എന്ന സ്ത്രീയെ കൈത്തോക്കുപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയും അതിനുശേഷം തൊട്ടടുത്ത പ്രദേശങ്ങളിലുമുള്ള വീടുകളില്‍ ചെന്ന് വീട്ടിലുള്ളവരെ കൊലപ്പെടുത്തുകയുമായിരുന്നു ഇയാള്‍. വ്യത്യസ്ത വീടുകളില്‍ നിന്ന് ഏഴ് പേരാണ് ഇയാളുടെ തോക്കിനിരയായിത്തീര്‍ന്നത്.

മരിച്ചവരില്‍ പത്തു വയസിനു താഴെ പ്രായമുള്ള രണ്ടുകുട്ടികളും ഇരുപത്തഞ്ച് വയസിനും അമ്പത് വയസിനുമിടയില്‍ പ്രായമുള്ള മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉള്‍പ്പെടുന്നു. കൊലകളെല്ലാം നടത്തിയതിനുശേഷം പ്രദേശത്തെ ഒരു ഹോട്ടലിലെത്തി ഇയാള്‍ ജീവനൊടുക്കുകയായിരുന്നു

എഡ്‌മൊണ്ടണ്‍ പട്ടണത്തിന്റെ ചരിത്രത്തില്‍ ഇത്രയും ഭയാനകമായ കൂട്ടക്കുരുതി ഇതിനുമുമ്പൊരിക്കലും നടന്നിട്ടില്ല എന്നാണ് അന്വേഷണചുമതലയുള്ള ഉദ്യോഗസ്ഥന്‍ പറയുന്നത്‌
Depression, man, Killed, Children, Cities, Police, investigation-report, Gun attack, World

Also Read:
വിനോദയാത്രാസംഘത്തിലെ യുവാക്കള്‍ പെട്രോള്‍ പമ്പ് ജീവനക്കാരെ അടിച്ചുപരിക്കേല്‍പിച്ചു

Keywords: Depression, man, Killed, Children, Cities, Police, investigation-report, Gun attack, World

Post a Comment