Follow KVARTHA on Google news Follow Us!
ad

കൊല്ലത്ത് കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് ആറ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കൊല്ലം ചാത്തന്നൂരില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് ആറ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ മKollam, Engineering Student, Thiruvananthapuram, Kochi, hospital, Kerala,
കൊല്ലം: (www.kvartha.com 01.01.2015) കൊല്ലം ചാത്തന്നൂരില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് ആറ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 2.15 മണിയോടെ ചാത്തന്നൂര്‍ ശീമാട്ടി ജംഗ്ഷനില്‍ ജെ.എസ്.എം ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. കൊല്ലം ടി.കെ.എം എഞ്ചിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ പ്രൊഡക്ഷന്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികളാണ് മരിച്ചത്.

കോതമംഗലം തൃക്കരിയൂര്‍ കണ്ണിമൂലത്ത് ഹൗസില്‍ അരുണ്‍.കെ.സാബു(20), കൊല്ലം കിളികൊല്ലൂര്‍ പാല്‍കുളങ്ങര ഈഴവ പാലത്തിന് സമീപം താഴത്തുവടക്കതില്‍ അജു പ്രകാശ്(20),തിരുവനന്തപുരം സ്വദേശി ആദില്‍ ഷാ,പത്തനംതിട്ട കോഴഞ്ചേരി ഈസ്റ്റ് അയന്തിയില്‍ വീട്ടില്‍ സിജോ ജോര്‍ജ് ജോണ്‍(20), കൊല്ലം കരിക്കോട് പഴയബസ് സ്റ്റാന്‍ഡിന് സമീപം ഫര്‍ഹാത്തില്‍ സയ്യിദ് ഇന്‍സമാം തങ്ങള്‍(20), കൊല്ലം തിരുമുല്ലവാരം പുന്നത്തല ഗീതു നിവാസില്‍ നിക്‌സണ്‍ എന്നിവരാണ് മരിച്ചത്.

കൊച്ചിയില്‍ നിന്നും പാരിപ്പള്ളി ഐ.ഒ.സി പ്‌ളാന്റിലേക്ക് വരികയായിരുന്ന ട്രക്കും തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്ന വിദ്യാത്ഥികള്‍. മറ്റൊരു വാഹനത്തെ മറികടക്കാനുളള ശ്രമത്തിനിടെ കാര്‍ ട്രക്കിനടിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

സംഭവസ്ഥലത്തുവെച്ചുതന്നെ ആറു പേരും മരിച്ചു. സംഭവം അറിഞ്ഞ ഉടനെ ഓടിയെത്തിയ നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചാത്തന്നൂര്‍ എ സി പി ശിവപ്രസാദിന്റെ നേതൃത്വത്തില്‍ പോലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും രണ്ട് മണിക്കൂര്‍ നേരം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ്  കാര്‍ വെട്ടിപ്പൊളിച്ച് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. കാറിന്റെ അമിത വേഗതയാണ് അപകടത്തിനിടയാക്കിയത്.


 മൃതദേഹങ്ങള്‍ ചാത്തന്നൂര്‍ റോയല്‍ ആശുപത്രി, കൊട്ടിയം ഹോളി ക്രോസ് ആശുപത്രി
മോര്‍ച്ചറികളിലേക്ക് മാറ്റി. അപകടത്തില്‍ ട്രക്ക് ഡ്രൈവര്‍ താമരയ്ക്ക് കൈക്ക് പരിക്കേറ്റിട്ടുണ്ട്. അമിത വേഗതയിലെത്തിയ കാര്‍ ടാങ്കര്‍ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ഡ്രൈവര്‍ പോലീസിന് നല്‍കിയ മൊഴി.
Btech  students killed in Road accident, Kollam, Engineering Student, Thiruvananthapuram, Kochi, Hospital, Kerala.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Btech  students killed in Road accident, Kollam, Engineering Student, Thiruvananthapuram, Kochi, Hospital, Kerala.

Post a Comment