Follow KVARTHA on Google news Follow Us!
ad

കാമുകനു നൊമ്പരമായി എയര്‍ ഹോസ്റ്റസിന്റെ 'ഐ ലവ് യു ഫ്രം 38,000 ഫീറ്റ്' സന്ദേശം!

'ഐ ലവ് യു ഫ്രം 38,000 ഫീറ്റ്'. തകര്‍ന്നു കടലില്‍ വീണ എയര്‍ ഏഷ്യ വിമാനത്തിലെ എയര്‍ ഹോസ്റ്റസായ ഖൈറുന്നീസ ഹൈദര്‍ ഫൗസിയുടെ ഈ സന്ദേശം കാമുകനും plane, Message, Love, Friends, Girl Friend, Mobile Phone, Name, Dead Body, Sea, World
ജക്കാര്‍ത്ത: (www.kvartha.com 01.01.2015)  'ഐ ലവ് യു ഫ്രം 38,000 ഫീറ്റ്'. തകര്‍ന്നു കടലില്‍ വീണ എയര്‍ ഏഷ്യ വിമാനത്തിലെ എയര്‍ ഹോസ്റ്റസായ ഖൈറുന്നീസ ഹൈദര്‍ ഫൗസിയുടെ ഈ സന്ദേശം കാമുകനും സുഹൃത്തുക്കള്‍ക്കും നല്‍കിയത് ഒരു പോലെ സങ്കടം. ഈ ഇരുപത്തിരണ്ടുകാരിയായ എയര്‍ഹോസ്റ്റസിന്റെ സന്ദേശം നല്‍കിയ വേദനയില്‍ നിന്ന് മുക്തമാകാന്‍ ഒരുപാട് വര്‍ഷങ്ങള്‍ വേണ്ടി വരും. വിമാനത്തില്‍ നിന്ന് അവസാനമായി കാമുന്റെ ഫോണിലേക്ക വന്ന ഇന്‍സ്റ്റാഗ്രാം സന്ദേശമാണ് 'ഐ ലവ് യു ഫ്രം 38,000 ഫീറ്റ്'

162 യാത്രക്കാരുമായി പോയ വിമാനം അപ്രത്യക്ഷമാകുന്നതിന് കേവലം രണ്ടാഴ്ചകള്‍ക്കുമുമ്പാണ് തന്റെ കാമുകനായ ഡിവോയ്ക്ക് വേണ്ടി 38,000 അടി ഉയരത്തില്‍ നിന്ന് ഇവര്‍ പ്രണയസന്ദേശം അയച്ചത്. യാത്രയ്ക്കിടെ വിമാനത്തിന്റെ കാബിന്‍ വിന്‍ഡോയോട് ചേര്‍ത്ത് വച്ച ഒരു നാപ്കിനില്‍ എഴുതിയ സന്ദേശമാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുചെയ്തിരിക്കുന്നത്. എന്നാല്‍, ഏതു റൂട്ടില്‍ പോകുമ്പോഴാണ് ചിത്രമെടുത്തിരിക്കുന്നത് എന്ന് വ്യക്തമല്ല.

അന്വേഷണസംഘം കടലില്‍ നടത്തിയ തെരച്ചിലില്‍ കണ്ടെടുത്ത മൃതദേഹങ്ങളിലൊന്ന് ഖൈറുന്നീസയുടേതായിരുന്നു. ഇവരുടെ വസ്ത്രങ്ങള്‍ക്കോ നെയിം പ്ലേറ്റിനോ കുഴപ്പമൊന്നും സംഭവിക്കാത്തതാണ് ഇവരെ തിരിച്ചറിയാന്‍ സഹായകമായിത്തീര്‍ന്നത്. . കൈകോര്‍ത്തു പിടിച്ച നിലയിലാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് തെരച്ചില്‍ സംഘത്തിലുളളവര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, മൃതദേഹങ്ങള്‍ നീന്തല്‍ വേഷം ധരിച്ച നിലയിലായിരുന്നുവെന്ന പ്രചാരണം സത്യമല്ല എന്നും തെരച്ചില്‍ സംഘാംഗങ്ങള്‍ പറഞ്ഞു. അതായത്, മുന്നറിയിപ്പ് നല്‍കാനുളള ഇട നല്‍കും മുമ്പേ വിമാനം തകര്‍ന്നു വീണിരിക്കണം.

വിമാനം 100 മീറ്റര്‍ ആഴത്തില്‍ കടലിന്റെ അടിത്തട്ടില്‍ തലകീഴായി കിടക്കുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം.  ഞായറാഴ്ചയാണ് എയര്‍ ഏഷ്യ വിമാനം ജാവാ കടലിനു മുകളില്‍ വച്ച് അപ്രത്യക്ഷമായത്‌

plane, Message, Love, Friends, Girl Friend, Mobile Phone, Name, Dead Body, Sea, World

Also Read: 
വിവാഹം മുടക്കിയെന്നാരോപിച്ചു യുവാവിനെ 2 അംഗ സംഘം ഇരുമ്പു വടികൊണ്ടു തലക്കടിച്ചു

Keywords: plane, Message, Love, Friends, Girl Friend, Mobile Phone, Name, Dead Body, Sea, World

Post a Comment