Follow KVARTHA on Google news Follow Us!
ad

ശ്രീലങ്കയില്‍ വെള്ളപ്പൊക്കം: 30 മരണം

കൊളംബോ: (www.kvartha.com 30.12.2014) ശ്രീലങ്കയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 30 പേര്‍ മരിച്ചു. 6 പേരെ കാണാതായി. Srilanka, Flood, One million, Displaced, Rain, Tsunami,
കൊളംബോ: (www.kvartha.com 30.12.2014) ശ്രീലങ്കയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 30 പേര്‍ മരിച്ചു. 6 പേരെ കാണാതായി. പത്ത് ലക്ഷം പേര്‍ വെള്ളപ്പൊക്കക്കെടുതി അനുഭവിക്കുന്നുണ്ട്. വെള്ളിയാഴ്ച ആരംഭിച്ച കനത്ത മഴ ഇപ്പോഴും തുടരുകയാണ്.

ആകെ 33,346 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. രാജ്യത്തിന്റെ വടക്കുഭാഗത്ത് മഴയ്ക്ക് ശമനമുണ്ടായിട്ടുണ്ടെങ്കിലും തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഇവിടെയാണ് വെള്ളപ്പൊക്കക്കെടുതി ഏറ്റവും രൂക്ഷമായിട്ടുള്ളത്.

മഴ റോഡ് ഗതാഗതത്തെയും വാര്‍ത്താവിനിമയ സംവിധാനങ്ങളേയും സാരമായി ബാധിച്ചു.

Srilanka, Flood, One million, Displaced, Rain, Tsunami, ശ്രീലങ്കയില്‍ മാത്രം 35,000 പേരുടെ ജീവനെടുത്ത സൂനാമിയുടെ പത്താം വാര്‍ഷീകമായിരുന്നു വെള്ളിയാഴ്ച. അന്നേ ദിവസമാണ് കനത്ത മഴ ആരംഭിച്ചതെന്നത് ശ്രദ്ധേയമാണ്. സൂനാമിയില്‍ അയ്യാരത്തിലേറെ പേരെ കാണാതായിരുന്നു.

SUMMARY:
At least 30 people have died, six are missing and about a million more were affected by floods in Sri Lanka caused by non-stop rains since Friday, an official said Monday.

Keywords: Srilanka, Flood, One million, Displaced, Rain, Tsunami,

Post a Comment