Follow KVARTHA on Google news Follow Us!
ad

ആരോഗ്യ മന്ത്രിക്കൊപ്പം കേക്കു മുറിച്ച് ശെഫീഖിന്റെ പുതുവല്‍സരാഘോഷം

കേരളത്തിന്റെ ഓമനയായി മാറിയ ശെഫീഖിന്റെ ക്രിസ്മസ് പുതുവല്‍സര ആഘോഷം ആരോഗ്യമന്ത്രി വി.എസ് ശിവകുമാറിനൊപ്പം Thodupuzha, Idukki, Kerala, New Year, Programme, Shafeeque
തൊടുപുഴ: (www.kvartha.com 30.12.2014) കേരളത്തിന്റെ ഓമനയായി മാറിയ ശെഫീഖിന്റെ ക്രിസ്മസ് പുതുവല്‍സര ആഘോഷം ആരോഗ്യമന്ത്രി വി.എസ് ശിവകുമാറിനൊപ്പം. പെരുമ്പിളളിച്ചിറ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ശെഫീഖിന്റെ ആരോഗ്യനില നേരിട്ട് അറിയാനാണ് ആരോഗ്യ വകുപ്പ് മന്ത്രി ശെഫീഖിന്റെ സ്വന്തം മുറിയായ അമ്മത്താരാട്ടിലെത്തിയത്. ശെഫീഖിനോടൊത്ത് ക്രിസ്മസ് കേക്ക് മുറിച്ച് മന്ത്രി സന്തോഷം പങ്കിട്ടു.

കുമളിയില്‍ പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരപീഢനത്തിനിരയായ ശെഫീഖ്, മൂന്നാംഘട്ട ചികിത്സയ്ക്കായി അടുത്തമാസം വെല്ലൂര്‍ സി എം സി ആശുപത്രിയിലേക്ക് പോകാനിരിക്കെയാണ് ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനം.ക്രിസ്മസ് കേക്കു മുറിച്ച മന്ത്രി അവനോട് കുശലം ചോദിച്ചപ്പോള്‍ അവ്യക്തമായി എന്തോ പറഞ്ഞു. പോറ്റമ്മ രാഗിണി അത് മന്ത്രിക്ക് വിവരിച്ചു കൊടുത്തു.

നിലവില്‍ ശെഫീഖിന് നല്ല പുരോഗതി ഉണ്ടെന്നും തുടര്‍ ചികിത്സ ഇനിയും ആവശ്യമെങ്കില്‍ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ സഹായിക്കാന്‍ തയ്യാറാണെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. മന്ത്രി ഒരു മണിക്കൂറോളം ശെഫീഖുമായി ചിലവഴിച്ചു. ശെഫീഖിനെ ചികിത്സിക്കുന്ന ഡോക്ടര്‍ കെ. പി ഷിയാസിനോടും രാഗിണിയോടും മന്ത്രി കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കി അല്‍ അസ്ഹര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ എം മൂസ, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി ജി ഗോപാലകൃഷ്ണന്‍ നായര്‍, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ ജോയി തോമസ്, കെ. പി. സി. സി നിര്‍വ്വാഹക സമിതി അംഗം സി. പി മാത്യു, വി. ഇ താജുദ്ദീന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ജി.ശ്യാമളകുമാരി എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Thodupuzha, Idukki, Kerala, New Year, Programme, Shafeeque. 

Post a Comment