Follow KVARTHA on Google news Follow Us!
ad

സാംസങ് ഗ്യാലക്‌സി നോട്ട് എഡ്ജ് വിപണിയില്‍

സാംസങ് ഇലക്‌ട്രോണിക്‌സ് പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട് ഫോണ്‍ മോഡലായ ഗ്യാലക്‌സി നോട്ട് Kochi, Kerala, Business, Technology, Mobil Phone, Samsung
കൊച്ചി: (www.kvartha.com 31.12.2014) സാംസങ് ഇലക്‌ട്രോണിക്‌സ് പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട് ഫോണ്‍ മോഡലായ ഗ്യാലക്‌സി നോട്ട് എഡ്ജ് വിപണിയിലെത്തിച്ചു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം പുനര്‍ നിര്‍വചിക്കുന്ന എഡ്ജ് ഡിസ്‌പ്ലേ ഉപയോഗപ്പെടുത്തുന്ന ആദ്യ സ്മാര്‍ട്ട് ഫോണ്‍ ആണ് സാംസങ് ഗ്യാലക്‌സി നോട്ട് എഡ്ജ്.

ഫ്‌ളാറ്റ് സ്‌ക്രീനോട് ചേര്‍ന്നുള്ള ചെറിയ കേര്‍വ്ഡ് സ്‌ക്രീനാണ് പുതിയ ഫോണിന്റെ പ്രത്യേകത. അലേര്‍ട്ടുകളും നോട്ടിഫിക്കേഷനുകളും ഈമെയിലും വാര്‍ത്തകളുമെല്ലാം ഈ ചെറിയ സ്‌ക്രീനില്‍ ലഭ്യമാകും. 5.6 ഇഞ്ചാണ് പ്രധാന സ്‌ക്രീനിന്റെ വലിപ്പം. 2.7 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രോസസറാണ് സാംസങ് ഗ്യാലക്‌സി നോട്ട് എഡ്ജിന് കരുത്ത് പകരുന്നത്.

32 ജിബിയാണ് ഇന്റേണല്‍ മെമ്മറി. 128 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡ് വഴി മെമ്മറി കൂട്ടാനാവും. മൂന്ന് ജിബിയാണ് റാം. 3ജി, 4ജി നെറ്റ്‌വര്‍ക്കുകള്‍ക്ക് പിന്തുണ നല്‍കും. 3.7 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ ഉപയോഗിച്ച് 120 ഡിഗ്രി ആങ്കിളിലുള്ള ചിത്രങ്ങള്‍വരെ പകര്‍ത്താനാവും. 16 മെഗാപിക്‌സലാണ് റിയര്‍ ക്യാമറ. 3000 എംഎഎച്ച് ആണ് ബാറ്ററി. ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യവും ലഭ്യമാണ്. ആന്‍ഡ്രോയ്ഡ്, 4.4 കിറ്റ്കാറ്റാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 64,900 രൂപയാണ് സാംസങ് ഗ്യാലക്‌സി നോട്ട് എഡ്ജിന്റെ വില.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kochi, Kerala, Business, Technology, Mobil Phone, Samsung, Samsung Galaxy Note Edge in market. 

Post a Comment