Follow KVARTHA on Google news Follow Us!
ad

ക്യൂന്‍ ഓഫ് കൊച്ചിന്‍ ശില്‍പത്തിന് രൂപരേഖ തയ്യാറായി

കൊച്ചി കായലില്‍ ക്യൂന്‍ ഓഫ് കൊച്ചിന്‍ ശില്‍പം സ്ഥാപിക്കുന്നതിന് രൂപരേഖ തയ്യാറായതായി Kochi, Kerala
കൊച്ചി: (www.kvartha.com 31.12.2014) കൊച്ചി കായലില്‍ ക്യൂന്‍ ഓഫ് കൊച്ചിന്‍ ശില്‍പം സ്ഥാപിക്കുന്നതിന് രൂപരേഖ തയ്യാറായതായി ലളിതകലാ അക്കാദമി ചെയര്‍മാന്‍ കെ.എ ഫ്രാന്‍സിസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാനായി കുഞ്ഞിരാമനാണ് ശില്‍പം രൂപ കല്‍പന ചെയ്യുന്നത്.

ട്രൈസ്റ്റാര്‍ ഗ്രൂപ്പാണ് ശില്‍പത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. പൊതുജന പങ്കാളിത്തത്തോടെയാണ് ശില്‍പ്പം നിര്‍മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 60 അടി ഉയരമുള്ള ശില്‍പം പൂര്‍ണമായും ചെമ്പ് തകിടില്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത് 2015- 16ഓടെ നിര്‍മാണം പൂര്‍ത്തീകരിക്കും.

കാനായി കുഞ്ഞിരാമന്‍
കേരള സര്‍ക്കാര്‍, കൊച്ചിന്‍ പോര്‍ട്ട്് ട്രസ്റ്റ്, നഗരസഭ, ജി.സി.ഡി.എ, എന്നിവരടങ്ങുന്ന ട്രസ്റ്റിനായിരിക്കും നിര്‍മാണത്തിന്റെ മേല്‍നോട്ടം. മൂന്നു കോടി രൂപയാണ് ശില്‍പ നിര്‍മാണത്തിന്റെ ചെലവ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ട്രൈസ്റ്റാര്‍ ഗ്രൂപ്പ് എം.ഡി ജോളി ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kochi, Kerala. 

Post a Comment