Follow KVARTHA on Google news Follow Us!
ad

ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടനായ മഹേന്ദ്രസിങ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. സിഡ്‌നിയില്‍ നടന്ന ആസ്‌ത്രേലിയയ്‌ക്കെതിരായ ടെസ്റ്റ് Mahendra Singh Dhoni, Retirement, Cricket Test, Indian Team, Australia, statement, Twenty-20, National, Sports
മെല്‍ബണ്‍: (www.kvartha.com 30.12.2014)  ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടനായ മഹേന്ദ്രസിങ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. സിഡ്‌നിയില്‍ നടന്ന ആസ്‌ത്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായതിനു പിന്നാലെയാണ് വിരമിക്കല്‍ സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഒരു കളി അവശേഷിക്കേ 2-0 ത്തിന് ആസ്‌ത്രേലിയ കിരീടം സ്വന്തമാക്കി. ജനുവരി ആറിന് നടക്കുന്ന നാലാമത്തെ മല്‍സരത്തിൽ ധോണിക്കു പകരം വിരാട് കോഹ്ലിയായിരിക്കും ഇന്ത്യന്‍ ടീമിനെ നയിക്കുക

ധോണി വിരമിക്കുന്നതിലൂടെ ടെസ്റ്റ് ക്രിക്കറ്റിന് നഷ്ടമാവുന്നത് മികവുറ്റ ക്യാപ്ടനെയാണ്. ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് എത്തിചേരാന്‍ സാധിച്ചിട്ടുണ്ട്. ക്രിക്കറ്റിന്റെ എല്ലാവശങ്ങളുമറിയുന്ന നല്ല നേതൃപാടവമുള്ളയാളായിരുന്നു മഹേന്ദ്രസിങ് ധോണി. അദ്ദേഹത്തിന്റെ വിരമിക്കല്‍ ഇന്ത്യന്‍ ടീമിന് നികത്താനാവാത്ത നഷ്ടമായിത്തീരും- ബിസിസിഐ സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു കഴിഞ്ഞാലും ഏകദിനത്തിലും ട്വന്റി ട്വന്റിയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബിസിസിഐ ആവശ്യപ്പെട്ടു

ധോണിയുടെ നേതൃത്വത്തില്‍ 60 ടെസ്റ്റ് ക്രിക്കറ്റുകളാണ് ഇന്ത്യ കളിച്ചത്. ഇതില്‍ 27 എണ്ണത്തില്‍ ഇന്ത്യ വിജയം നേടിയപ്പോള്‍ 18 ടെസ്റ്റ് ഇന്ത്യയ്ക്ക് നഷ്ടപ്പെടുകയും 15 കളി സമനിലയില്‍ പിരിയുകയും ചെയ്തു

Mahendra Singh Dhoni, Retirement, Cricket Test, Indian Team, Australia, statement, Twenty-20, National, Sports

Also Read: 
28,000 രൂപയുടെ മുദ്രപത്രം നഷ്ടപ്പെട്ടു

Keywords: Mahendra Singh Dhoni, Retirement, Cricket Test, Indian Team, Australia, statement, Twenty-20, National, Sports

Post a Comment