Follow KVARTHA on Google news Follow Us!
ad

കറങ്ങുന്ന ഭൂമിക്കൊപ്പം കറങ്ങി, കറങ്ങാത്ത ഭൂമിയെ പകര്‍ത്തി ബിനാലെയില്‍ വാല്‍ഡ്‌ഫോഗല്‍

നാലു വര്‍ഷം മുമ്പ് ക്രിസ്ത്യന്‍ വാല്‍ഡ്‌ഫോഗല്‍ പടിഞ്ഞാറേക്ക് ഒരു വിമാനം പിടിച്ചു. സൂപ്പര്‍സോണിക് Kochi, Kerala, Kochi Binale
കൊച്ചി: (www.kvartha.com 31.12.2014) നാലു വര്‍ഷം മുമ്പ് ക്രിസ്ത്യന്‍ വാല്‍ഡ്‌ഫോഗല്‍ പടിഞ്ഞാറേക്ക് ഒരു വിമാനം പിടിച്ചു. സൂപ്പര്‍സോണിക് വേഗതയിലുള്ള ആ പോക്കിന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ- താനില്ലാതെ കറങ്ങുന്ന ഭൂമിയെ ഒന്നു കാണണം, പകര്‍ത്തണം. ഏറെ വിഷമതകള്‍ നിറഞ്ഞതായിരുന്നെങ്കിലും വാല്‍ഡ്‌ഫോഗല്‍ അതില്‍ വിജയിച്ചു. ആ യജ്ഞത്തിന്റെ ഫലവും ഘടകങ്ങളുമാണ് കൊച്ചി - മുസിരിസ് ബിനാലെയിലെ 'ദ എര്‍ത്ത് ടേണ്‍സ് വിതൗട്ട് മീ' എന്ന പ്രതിഷ്ഠാപനം.

നാലു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയും ഇത് പകര്‍ത്തുന്നതിനായി ഉപയോഗിച്ചിട്ടുള്ള വസ്തുക്കളും പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം താന്‍ എങ്ങിനെയാണ് ഇത് സാധ്യതമാക്കിയതെന്നും വാല്‍ഡ്‌ഫോഗല്‍ വിവരിക്കുന്നുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചുകാരനായ ഈ കലാകാരന്റെ നര്‍മബോധവും ഈ കലാവിന്യാസത്തില്‍ പ്രതിഫലിച്ചുകാണാം. 2010 മാര്‍ച്ച് 17നാണ് ഈ വിന്യാസത്തിനായുള്ള യാത്രയില്‍ വാല്‍ഡ്‌ഫോഗല്‍ ഏര്‍പ്പെട്ടത്.

സ്വിസ് എയര്‍ഫോഴ്‌സിന്റെ സൂപ്പര്‍സോണിക് വിമാനത്തില്‍ മണിക്കൂറില്‍ 1158 കിലോമീറ്റര്‍ വേഗത്തിലായിരുന്നു സഞ്ചാരം. തന്റെ രാജ്യത്തെ ഭൂമിയുടെ കറക്കത്തിന്റെ വേഗതയാണിത്. അതേ വേഗതയില്‍ ഒപ്പം സഞ്ചരിക്കുമ്പോള്‍ ഭൂമി കറങ്ങാതാകുന്നു. ഏതാണ്ട് 40 പേരുടെ പ്രയത്‌നം ഈ പദ്ധതിക്കു കീഴിലുണ്ടെന്ന് വാല്‍ഡ്‌ഫോഗല്‍ പറയുന്നു. അതില്‍ മൂന്നിലൊന്നാളുകള്‍ അദ്ദേഹത്തിനൊപ്പമുള്ളവരായിരുന്നു. സ്വിസ് എയര്‍ഫോഴ്‌സിലെ അക്രോബാറ്റിക്‌സ് സംഘത്തിലെ പട്രൗളി സൂസേയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സഹായത്തിനും അദ്ദേഹം നന്ദി പറയുന്നു. പ്രകാശത്തേക്കാള്‍ വേഗതയില്‍ ഈ ജെറ്റിനെ പറത്തിയ ഡാനി ഹൊയ്സ്ലിയേയും പ്രശംസിക്കാതിരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kochi, Kerala, Kochi Binale. 

Post a Comment