Follow KVARTHA on Google news Follow Us!
ad

പിടികൂടിയ ജോര്‍ദ്ദാനിയന്‍ പൈലറ്റുമായുള്ള അഭിമുഖവുമായി ഐസിസ്

റഖ(സിറിയ): (www.kvartha.com 30.12.2014) പിടികൂടിയ ജോര്‍ദ്ദാനിയന്‍ പൈലറ്റുമായുള്ള അഭിമുഖവുമായി ഐസിസ് രംഗത്തെത്തി. ISISL, Iraq, Syria, Pilot, Flight Crash, Jordan,
റഖ(സിറിയ): (www.kvartha.com 30.12.2014) പിടികൂടിയ ജോര്‍ദ്ദാനിയന്‍ പൈലറ്റുമായുള്ള അഭിമുഖവുമായി ഐസിസ് രംഗത്തെത്തി. ഇംഗ്ലീഷ് ഭാഷയിലുള്ള മാഗസിന്റെ വെബ്‌സൈറ്റിലാണ് അഭിമുഖ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വ്യോമാക്രമണത്തിനിടയില്‍ ഐസില്‍ വെടിവെച്ചിട്ട ജോര്‍ദ്ദാനിയന്‍ വിമാനത്തിലെ പൈലറ്റ് ലഫ്റ്റനന്റ് മുഅത് അല്‍ കസീസ്ബ.

തെക്കന്‍ സിറിയയില്‍ ആക്രമണം നടത്തുന്നതിനിടയിലായിരുന്നു സംഭവം. റഖയ്ക്ക് സമീപമുള്ള നദിയിലാണ് വിമാനം തകര്‍ന്ന് പൈലറ്റ് വീണത്. തുടര്‍ന്ന് ഇയാളെ ഐസില്‍ പിടികൂടുകയായിരുന്നു.

ISISL, Iraq, Syria, Pilot, Flight Crash, Jordan, യുഎസിന്റെ നേതൃത്വത്തിലുള്ള വ്യോമാക്രമണം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു വിദേശ പൈലറ്റ് ഐസില്‍ പോരാളികളുടെ കൈയ്യില്‍ അകപ്പെടുന്നത്.

പൈലറ്റിന്റെ അഭിമുഖം കണ്ടെന്ന് പറഞ്ഞ ജോര്‍ദ്ദാന്‍ സര്‍ക്കാര്‍ വക്താവ് മുഹമ്മദ് അല്‍ മൊമാനി സംഭവത്തോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

SUMMARY: The Islamic State group published on Monday an interview with the Jordanian pilot captured last week after his plane crashed in northern Syria.

Keywords: ISISL, Iraq, Syria, Pilot, Flight Crash, Jordan,

Post a Comment