Follow KVARTHA on Google news Follow Us!
ad

എയര്‍ ഏഷ്യാ വിമാന ദുരന്തം;40ലേറെ യാത്രക്കാരുടെ മൃതദേഹം കണ്ടെത്തിയെന്ന് റിപോര്‍ട്ട്

ഞായറാഴ്ച രാവിലെ 162 യാത്രക്കാരുമായി പുറപ്പെട്ട കാണാതായ എയര്‍ ഏഷ്യാ വിമാനത്തിലെ Complaint, Report, America, Britain, South Korea, Pilot, World,
ജക്കാര്‍ത്ത: (www.kvartha.com 30.12.2014) ഞായറാഴ്ച രാവിലെ 162 യാത്രക്കാരുമായി പുറപ്പെട്ട കാണാതായ എയര്‍ ഏഷ്യാ വിമാനത്തിലെ 40ലേറെ യാത്രക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഇന്തോനേഷ്യന്‍ നാവിക സേന അറിയിച്ചതായി എഎഫ്പിയുടെ റിപോര്‍ട്ട്. ആറ് മൃതദേഹങ്ങള്‍ നേരത്തേ കണ്ടെത്തിയിരുന്നു. കൂടുതല്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്ന് ഇന്തോനേഷ്യന്‍ അധികൃതര്‍ അറിയിച്ചു.

ഇന്തോനേഷ്യയിലെ സുരബായയില്‍ നിന്നും സിംഗപ്പൂരിലേക്കു പുറപ്പെട്ട വിമാനത്തില്‍  155 ഇന്തോനേഷ്യന്‍ പൗരന്‍മാരും മൂന്ന് ദക്ഷിണകൊറിയക്കാരും സിംഗപ്പൂര്‍, മലേഷ്യ, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ പൗരന്‍മാരുമാണ് ഉണ്ടായിരുന്നത്.

വിമാനം ഇന്തോനേഷ്യന്‍ തീരത്തിനു സമീപം കടലില്‍ തകര്‍ന്നു വീണിട്ടുണ്ടാകാമെന്ന് നേരത്തെ തെരച്ചില്‍ സംഘം വ്യക്തമാക്കിയിരുന്നു. ഇന്തോനേഷ്യയുടെ വടക്കു കിഴക്കുള്ള ജാവ കടലിലെ ബാങ്ക ദ്വീപ് കേന്ദ്രീകരിച്ചാണ് പ്രധാനമായും തെരച്ചില്‍ നടക്കുന്നത്. രണ്ട് ഹെര്‍ക്കുലീസ് വിമാനങ്ങളും സിംഗപ്പൂര്‍ നാവികസേനയുടെ രണ്ട് കപ്പലുകളും മലേഷ്യയുടെ മൂന്ന് കപ്പലുകളും ഓസ്‌ട്രേലിയന്‍ വ്യോമസേനയും തെരച്ചിലില്‍ പങ്കാളികളായിട്ടുണ്ട്. ഇന്ത്യ, അമേരിക്ക, ബ്രിട്ടന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ സഹായവാഗ്ദാനം നടത്തിയിരുന്നു.

എയര്‍ ഏഷ്യയുടെ എയര്‍ബസ് എ320200 എന്ന വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് സ്ഥിരം പാതയായ 32000 അടിയില്‍ നിന്നും 38000 അടി ഉയരത്തിലേക്കു മാറി സഞ്ചരിക്കുന്നതിന് പൈലറ്റ് അനുവാദം ചോദിച്ചിരുന്നു. പിന്നീട് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ബന്ധം നഷ്ടമാകുമ്പോള്‍ ജാവ കടലിനു മുകളിലൂടെയായിരുന്നു വിമാനം സഞ്ചരിച്ചിരുന്നത് . അതേസമയം വിമാനത്തില്‍ നിന്നും അപായസൂചനകളൊന്നും തന്നെ ലഭിച്ചിരുന്നില്ല.

Indonesian search and rescue teams retrieve 40 bodies from sea from missing AirAsia

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Indonesian search and rescue teams retrieve 40 bodies from sea from missing AirAsia plane, Complaint, Report, America, Britain, South Korea, Pilot, World.

Post a Comment