Follow KVARTHA on Google news Follow Us!
ad

വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ കുറ്റവിമുക്തനാക്കി

സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബി.ജെ.പി അധ്യക്ഷനും ഗുജറാത്ത് മുന്‍ ആഭ്യന്തരമNew Delhi, Gujarat, Mumbai, Police, Custody, Hyderabad, CBI, National,
ഡെല്‍ഹി: (www.kvartha.com 30.12.2014) സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബി.ജെ.പി അധ്യക്ഷനും ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രിയുമായിരുന്ന അമിത് ഷായെ കോടതി കുറ്റവിമുക്തനാക്കി. അമിത് ഷാക്കെതിരെ മതിയായ തെളിവില്ലെന്ന് കണ്ട് മുംബൈയിലെ പ്രത്യേക സിബിഐ കോടതിയാണ് കുറ്റവിമുക്തനാക്കിയത്. തുളസി റാം പ്രജാപതി വധക്കേസിലെ കോടതി വിധിക്കെതിരെയും അമിത് ഷാ ഹരജി നല്‍കിയിട്ടുണ്ട്.

2005 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സൊഹ്‌റാബുദ്ദീന്‍, ഭാര്യ കൗസര്‍ബി എന്നിവരെ ഹൈദരാബാദില്‍നിന്ന് പിടികൂടിയ ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് ഗാന്ധിനഗറില്‍ കൊണ്ടുവന്ന് വ്യാജ ഏറ്റുമുട്ടലിലൂടെ  കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ദൃക്‌സാക്ഷിയായിരുന്ന തുളസിറാം പ്രജാപതി 2006 ല്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിരുന്നു.

സി ബി ഐ നടത്തിയ അന്വേഷണത്തില്‍  അന്നത്തെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് കൊലകള്‍ നടന്നതെന്ന് കണ്ടെത്തുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു.  ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ ആയുധ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയായിരുന്നു സി ബി ഐ അമിത് ഷായ്‌ക്കെതിരെ ചുമത്തിയിരുന്നത്. അറസ്റ്റിനെ തുടര്‍ന്ന് മൂന്ന് മാസത്തോളം  അമിത് ഷായ്ക്ക്  ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി  വന്നിരുന്നു.

തുടര്‍ന്ന് മന്ത്രി സ്ഥാനം നഷ്ടപ്പെടുകയും അന്വേഷണത്തെ സ്വാധീനിക്കുമെന്നതിനാല്‍ ഗുജറാത്തില്‍ പ്രവേശിക്കുന്നതിന് സുപ്രീംകോടതി വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. 2012 ലാണ് കേസ് ഗുജറാത്തില്‍ നിന്നും മുംബൈയിലേക്ക് മാറ്റിയത്.

Amit Shah discharged from Sohrabuddin fake encounter case, New Delhi, Gujarat

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Amit Shah discharged from Sohrabuddin fake encounter case, New Delhi, Gujarat, Mumbai, Police, Custody, Hyderabad, CBI, National.

Post a Comment