Follow KVARTHA on Google news Follow Us!
ad

പെട്ടെന്നൊന്നും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കില്ല: രാജ്‌നാഥ് സിംഗ്

ഭോപാല്‍: (www.kvartha.com 01.11.2014) അത്ര പെട്ടെന്നൊന്നും പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. India, Pakistan, Ceasefire violations, Jammu and Kashmir, Bharatiya Janata Party, Minority, Home Minister, Rajnath Singh
ഭോപാല്‍: (www.kvartha.com 01.11.2014) അത്ര പെട്ടെന്നൊന്നും പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. അടുത്തിടെയുണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്ക് ഇന്ത്യ തക്ക മറുപടി നല്‍കിയെന്നും രാജ്‌നാഥ് പറഞ്ഞു. അതിനാല്‍ പെട്ടെന്നൊന്നും അതിര്‍ത്തിയിലെ സമാധാനം തകര്‍ക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കില്ല രാജ്‌നാഥ് വ്യക്തമാക്കി.
India, Pakistan, Ceasefire violations, Jammu and Kashmir, Bharatiya Janata Party, Minority, Home Minister, Rajnath Singh
പാക് ഷെല്ലാക്രമണത്തിലും വെടിവെപ്പിലും 5 പേര്‍ കൊല്ലപ്പെട്ടതായി സിംഗ് അറിയിച്ചു. അയല്‍ രാജ്യങ്ങളുമായി സമാധാനത്തില്‍ കഴിയുന്ന ഇന്ത്യയുടെ നയതന്ത്ര നയങ്ങളില്‍ മാറ്റമില്ല. എന്നാല്‍ ചിലര്‍ നമ്മളെ വീണ്ടും വീണ്ടും പ്രകോപിപ്പിച്ചാല്‍ എന്ത് ചെയ്യും. അത് സഹിക്കുന്നതിന് ഒരു പരിധിയില്ലെ സിംഗ് ചോദിച്ചു.

പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി സ്ഥാനമേറ്റതില്‍ പിന്നെ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ നിലവാരത്തില്‍ പുരോഗതിയുണ്ടായെന്നും സിംഗ് പറഞ്ഞു.

SUMMARY:
Bhopal: Asserting that Pakistan has been given a "befitting" reply for violating ceasefire, Union Home Minister Rajnath Singh on Friday said Islamabad would not dare to disturb peace at the border anytime soon.

Keywords: India, Pakistan, Ceasefire violations, Jammu and Kashmir, Bharatiya Janata Party, Minority, Home Minister, Rajnath Singh

Post a Comment