Follow KVARTHA on Google news Follow Us!
ad

ഇന്ത്യാടുഡേ സര്‍വേ: കേരളം വീണ്ടും മുന്നില്‍

ഭരണ നിര്‍വഹണം, ആരോഗ്യം എന്നീ മേഖലകളില്‍ ഒന്നാം സ്ഥാനത്തെത്തിക്കൊണ്ട് ഇന്ത്യാ ടുഡേയുടെ India Today Survey: Again Kerala, India, Survey, Land-survey, Farmers, CM, Oommen Chandy, Hotel, Thiruvananthapuram, Award,
തിരുവനന്തപുരം:(www.kvartha.com 01.11.2014) ഭരണ നിര്‍വഹണം, ആരോഗ്യം എന്നീ മേഖലകളില്‍ ഒന്നാം സ്ഥാനത്തെത്തിക്കൊണ്ട് ഇന്ത്യാ ടുഡേയുടെ സ്റ്റേറ്റ് ഓഫ് ദി സ്റ്റേറ്റ്‌സ് റാങ്കിംഗില്‍ കേരളം വീണ്ടും മുന്നിലെത്തി. മൊത്തം ഏഴു മേഖലകള്‍ തിരിച്ചാണു സര്‍വെ നടത്തിയത്. എല്ലാ മേഖലകളിലും കേരളം തുടര്‍ച്ചയായി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ രണ്ടാം സ്ഥാനവും കൃഷിക്ക് അഞ്ചാം സ്ഥാനവും ഉപഭോക്തൃ വിപണിക്ക് ആറാം സ്ഥാനവും നിക്ഷേപത്തിന് ഒമ്പതാം സ്ഥാനവും ലഭിച്ചു. 20 വലിയ സംസ്ഥാനങ്ങളെക്കുറിച്ച് നടത്തിയ അവലോകനത്തില്‍ മൂന്നാം സ്ഥാനത്താണ് കേരളം. ന്യൂഡല്‍ഹിയിലെ ഹോട്ടല്‍ ഷാന്‍ഗ്രിലയില്‍ നടന്ന ചടങ്ങില്‍ കേരളത്തിനു വേണ്ടി റസിഡന്റ്‌സ് കമ്മിഷണര്‍ ഗ്യാനേഷ്‌കുമാര്‍ ഐഎഎസ് അവാര്‍ഡ് ഏറ്റുവാങ്ങി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: India Today Survey: Again Kerala, India, Survey, Land-survey, Farmers, CM, Oommen Chandy, Hotel, Thiruvananthapuram, Award, India Today State of States Awards

Post a Comment