Follow KVARTHA on Google news Follow Us!
ad

മാണിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി

ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രതിനിധി ബിജു രമേശ് ധനകാര്യമന്ത്രി കെ എം മാണിക്കെതിരെ Chief Minister, Oommen Chandy, Allegation, K.M.Mani, P.C George, Kerala,
തിരുവനന്തപുരം: (www.kvartha.com 01.11.2014) ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രതിനിധി ബിജു രമേശ് ധനകാര്യമന്ത്രി കെ എം മാണിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാര്‍ തുറക്കാന്‍ വേണ്ടി മാണിക്ക് അഞ്ചുകോടി രൂപ കൈക്കൂലി നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മാണിക്ക്  കൈക്കൂലി നല്‍കിയ കാര്യം മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം  ഒരു ചില്ലിക്കാശുപോലും കൊടുക്കരുതെന്ന്  നിര്‍ദേശിച്ചിരുന്നതായും ബിജു വെളിപ്പെടുത്തിയിരുന്നു. അതേസമയം മുഖ്യമന്ത്രി ആരോപണം നിഷേധിച്ചു. ബിജു രമേശ് തന്നെ കണ്ട് കാര്യങ്ങള്‍ വെളിപ്പെടുത്തിയെങ്കില്‍  അത്  എവിടെവെച്ച്, ആര്‍ക്കൊപ്പം കണ്ടു എന്നു തുടങ്ങിയ കാര്യങ്ങള്‍കൂടി വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തന്നെ ബന്ധപ്പെടുത്തിയതിനാല്‍ തനിക്ക് ആധികാരികമായിത്തന്നെ കാര്യങ്ങള്‍ തുറന്നുപറയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കെ എം മാണിക്കെതിരായ ആരോപണങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി  ഇത് യാഥാര്‍ത്ഥ്യവുമായി  ബന്ധവുമില്ലാത്ത ആരോപണമാണെന്ന് കൂട്ടിച്ചേര്‍ത്തു. അരനൂറ്റാണ്ടിലേറെ രാഷ്ട്രീയപൊതുപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്ന മാണി പൊതുജീവിതത്തില്‍ ഒരിക്കലും കൈക്കൂലി വാങ്ങാത്തയാളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.   ആരോപണം സത്യത്തിന് നിരക്കുന്നതല്ല. അതേസമയം ആരോപണത്തിനു പിന്നില്‍ താനാണെന്ന ചീഫ് വിപ്പ് പി സി ജോര്‍ജ് നടത്തിയ പ്രസ്താവന അദ്ദേഹം തിരുത്തിയിട്ടുണ്ടെന്നും  മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

മാത്രമല്ല ആരോപണത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്ന  കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപനു നേരെ  രൂക്ഷ വിമര്‍ശനവും മുഖ്യമന്ത്രി ഉന്നയിച്ചു. പ്രതാപന്‍ ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ഇത്തരം അഭിപ്രായ പ്രകടനത്തിലൂടെ  വലിയ തെറ്റാണ്  അദ്ദേഹം ചെയ്തതെന്നും  മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മാണിക്കെതിരെയുള്ള ആരോപണം സി ബി ഐയെ കൊണ്ട്  അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട്  പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും രംഗത്തെത്തിയിട്ടുണ്ട്.
Chief Minister, Oommen Chandy, Allegation,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഓട്ടോറിക്ഷ ഡ്രൈവര്‍ പുഴയില്‍ മരിച്ച നിലയില്‍
Keywords: Chief Minister, Oommen Chandy, Allegation, K.M.Mani, P.C George, Kerala.

Post a Comment