Follow KVARTHA on Google news Follow Us!
ad

കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ: അടിയന്തരനടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള അടിയന്തരനടപടി Kochi, Road, High Court of Kerala, Municipality, Justice, Kerala,
കൊച്ചി: (www.kvartha.com 01.10.2014) കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള അടിയന്തരനടപടി എത്രയും പെട്ടെന്ന് സ്വീകരിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. എര്‍ട്രാക്ക് പ്രസിഡന്റ് കെ.രംഗനാഥപ്രഭു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. റോഡുകള്‍ നന്നാക്കാന്‍ പറയുമ്പോള്‍ സാങ്കേതിക പ്രശ്‌നം പറഞ്ഞ് അതില്‍ നിന്നും ഒഴിയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

എന്നാല്‍  ഒഴിവ്‌കേട് പറയാതെ ഉടന്‍ റോഡുകള്‍ നന്നാക്കാനുള്ള പരിഹാരം കാണുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് എ.മുഹമ്മദ് മുശ്താഖ് നിര്‍ദേശിച്ചു. അതേസമയം മെട്രോ നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളിലാണ് റോഡ് മോശമായിരിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ നഗരസഭയും സര്‍ക്കാരും കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി.

Petition,Kochi, Road, High Court of Kerala,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Petition,Kochi, Road, High Court of Kerala, Municipality, Justice, Kerala.

Post a Comment