Follow KVARTHA on Google news Follow Us!
ad

മോഡിയുടെ പ്രസംഗത്തിന് ട്വിറ്ററിലൂടെ ശശി തരൂരിന്റെ പ്രശംസ

ഐക്യരാഷ്ട്ര സഭയില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പ്രസംഗത്തിന് ചുട്ട മറുപടി New Delhi, Terrorists, Twitter, Congress, Libya, Nurse, National,
ഡെല്‍ഹി: (www.kvartha.com 29.09.2014) ഐക്യരാഷ്ട്ര സഭയില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പ്രസംഗത്തിന് ചുട്ട മറുപടി നല്‍കിക്കൊണ്ട് മോഡി നടത്തിയ പ്രസംഗത്തിന് ട്വിറ്ററിലൂടെ ശശി തരൂരിന്റെ പ്രശംസ. കോണ്‍ഗ്രസ് വക്താവും നിലവില്‍ തിരുവനന്തപുരത്ത് നിന്നുള്ള എം.പിയുമാണ് ശശി തരൂര്‍.

മോഡിയുടെ പ്രസംഗത്തില്‍ രാജ്യസ്‌നേഹം  പ്രകടമാവുന്നുണ്ട്. ജനാധിപത്യത്തിനുള്ള പിന്തുണ അറിയിക്കുന്നതോടൊപ്പം തീവ്രവാദത്തിനെതിരെയുള്ള നിലപാടും പ്രസംഗത്തിലൂടെ  മോഡി തുറന്നുകാട്ടുന്നുണ്ടെന്ന് തൂര്‍ ട്വിറ്റില്‍ എഴുതി.  ഇതിനു മുമ്പും  ശശി തരൂര്‍ മോഡിയെ പ്രശംസിച്ചിരുന്നു. വെറുക്കപ്പെട്ട വ്യക്തിത്വത്തില്‍ നിന്ന് ആധുനികതയുടേയും വികസനത്തിന്റേയും നായകനാവാന്‍ മോഡി ശ്രമിക്കുന്നതായി  ഇക്കഴിഞ്ഞ ജൂണില്‍ തരൂര്‍ പ്രസ്താവന നടത്തിയിരുന്നു.

അതേസമയം തരൂരിന്റെ പ്രസ്താവന  അദ്ദേഹത്തിന്റെ   വ്യക്തിപരമായ നിലപാടാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് അകലം പാലിച്ചിരുന്നു.  മാത്രമല്ല ആഭ്യന്തരകലാപം രൂക്ഷമായ ലിബിയയില്‍ നിന്നും ഇന്ത്യന്‍ നഴ്‌സുമാരെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനേയും തരൂര്‍ പ്രശംസിച്ചിരുന്നു.

Shashi Tharoor praises Modi's UN speech, says good reply to Pakistan, New Delhi, Terrorists,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ബോംബ് ഭീഷണി: പരിശോധന നടത്തി, സുരക്ഷ കര്‍ശനമാക്കി

Keywords: Shashi Tharoor praises Modi's UN speech, says good reply to Pakistan, New Delhi, Terrorists, Twitter, Congress, Libya, Nurse, National.

1 comment

  1. രാഷ്ട്ര സമ്പത്ത് കൊള്ളയടിച്ച രാജ്യദ്രോഹിക്ക് വേണ്ടി ഹാജര്‍ ആകുന്ന ഈ റാം ജത്മാലനിയെ എന്ത് വിളിക്കണം!